ജാര്‍ഖണ്ഡിനും ഗുജറാത്തിനും എയിംസ്; കേരളത്തിന് ഇത്തവണയും നിരാശ

ദില്ലി: ഒരോ കേന്ദ്ര ബജറ്റ് കഴിയുമ്പോഴും കേരളത്തിന് നിരാശ മാത്രമായിരിക്കും ബാക്കി, പ്രത്യേകിച്ച് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തില്‍. ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ്ണ ബജറ്റിലും കേരളത്തിന് എയിംസില്ല. അതേസമയം, ജാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രണ്ട് എയിംസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് 2015 ല്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ എയിംസിന് അനുകൂലമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി. ഈ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top