പാര്‍ലമെന്റില്‍ അഗ്നിബാധ; നിയന്ത്രണവിധേയമെന്ന് സുരക്ഷാ ജീവനക്കാര്‍

ദില്ലി: ബജറ്റ് അവതരണത്തിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കവെ പാര്‍ലമെന്റില്‍ അഗ്നിബാധ. പാര്‍ലമെന്റിലെ 50 ആം നമ്പര്‍ മുറിയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തിയ തീ അണച്ചു. 15 മിനുട്ടോളം അഗ്നിബാധ തുടര്‍ന്നുവെന്ന് സുരക്ഷാ ഉദ്യോസ്ഥര്‍ പറഞ്ഞു.

മുറിയിലുണ്ടായ യുപിഎസിന് തീപ്പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ തീപ്പിടുത്തമുണ്ടായത് അല്‍പ്പനേരത്തേക്ക് ആശങ്കയുളവാക്കി.

നാളെയാണ് കേന്ദ്രബജറ്റ് അവതരണം. ഇന്നാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഇരു സഭകളിലേയും എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതോടെയാണ് ബജറ്റ് സമ്മേളമം ആരംഭിച്ചത്. 92 വര്‍ഷമായി തുടരുന്ന ബജറ്റ് അവതരണ രീതി അവസാനിപ്പിച്ച് പൊതു ബജറ്റും റെയില്‍വേ ബജറ്റും സംയുക്തമായ ബജറ്റ് അവതരണമാണ് നാളെ നടക്കുന്നത്.

DONT MISS
Top