ഒാസ്ട്രേലിയന്‍ ഒാപ്പണ്‍ കിരീടം സെറീന വില്യംസിന്; സ്റ്റെഫി ഗ്രാഫിന്റെ ഗ്രാന്‍ഡ് സ്ലാം നേട്ടം പഴങ്കഥയായി

മെല്‍ബണ്‍ പാര്‍ക്ക്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ പോരാട്ടത്തില്‍ വീനസ് വില്യംസിനെ തകര്‍ത്ത് സെറീന വില്യംസ് കിരീടത്തില്‍ മുത്തമിട്ടു. 6-4, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സഹോദരി വീനസ് വില്യംസിനെ സെറീന വില്യംസ് കീഴ്‌പെടുത്തിയത്. വിജയത്തോടെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും, 23 ആം ഗ്രാന്‍ഡ് സ്ലാം പട്ടവുമാണ് സെറീന സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2017 കിരീട നേട്ടത്തോടെ സ്‌റ്റെഫി ഗ്രാഫിന്റെ ഗ്രാന്‍ഡ് സ്ലാം പട്ട നേട്ടം മറികടന്ന സെറീന, പട്ടികയില്‍ 24 ഗ്രാന്‍ഡ് സ്ലാം പട്ടം സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ടിന് പിന്നിലായാണ്. മത്സരത്തില്‍ ആദ്യ ലീഡ് സ്വന്തമാക്കിയ സെറീന തുടക്കം മുതല്‍ക്കെ ആക്രമണ ശൈലിയാണ് പിന്തുടര്‍ന്നത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ വീനസ് വില്യംസ് മത്സരത്തിന്റെ വീര്യം വര്‍ധിപ്പിച്ചു.

തുടരെ ബാക്ക് ഹാന്‍ഡ് സ്‌ട്രോക്കുകളില്‍ തിരിച്ചടിച്ച സെറീന ആദ്യ സെറ്റിനെ 6-4 എന്ന സ്‌കോറില്‍ സ്വന്തമാക്കി. രണ്ടാം സെറ്റിലും പിഴവുകള്‍ ആവര്‍ത്തിച്ച് വീനസിന് സെറീനയ്ക്ക് മുമ്പില്‍ ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top