‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’; നാളെ മുതല്‍ ചില തീവണ്ടികള്‍ വൈകിയോടുന്നു

പ്രതീകാത്മക ചിത്രം

കൊച്ചി: പാളത്തിലെ അറ്റകുറ്റ പണികള്‍ കാരണം നാളെ മുതല്‍ ചില തീവണ്ടികള്‍ വൈകി മാത്രമേ ഓടുകയുള്ളുവെന്ന് റെയില്‍വേ അറിയിച്ചു. തീവണ്ടി യാത്രക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ഇരിങ്ങാലക്കുട ഭാഗത്താണ് പാളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നത്. നാളെ മുതല്‍ ഫെബ്രുവരി ആറ് വരെയാണ് തീവണ്ടികള്‍ വൈകിയോടുക. വൈകിയോടുന്ന തീവണ്ടികള്‍ ഇനി പറയുന്നവയാണ്:

  • അമൃത എക്‌സ്പ്രസ് വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ ആലുവ സ്‌റ്റേഷനില്‍ 135 മിനിട്ടു നേരം പിടിച്ചിടും.
  • ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്തിനു ശേഷം രണ്ടര മണിക്കൂറോളം വൈകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top