കാഴ്ച്ച കാണാനിറങ്ങിയവര്‍ ഞെട്ടി; പാമ്പിനെ എടുത്ത് കുടഞ്ഞ് ഉടുമ്പു ഭീമന്‍ (വീഡിയോ)

ഉടുമ്പ്

നമ്മുടെ നാട്ടിലെ സ്ഥിര സാന്നിദ്ധ്യമാണ് ഉടുമ്പുകളും പാമ്പുകളും. കോഴിക്കുഞ്ഞുങ്ങളേയും ചെറു ജീവികളേയും കൊന്നു ശാപ്പിടാന്‍ ഇരുവരും കേമന്മാര്‍. എന്നാല്‍ ഇവര്‍ തമ്മിലൊരു കശപിശ ഉണ്ടായാല്‍ ആരു ജയിക്കും? അതിനൊരുത്തരമാവുകയാണ് മൂന്നു സ്ത്രീകള്‍ ചേര്‍ന്നു ചിത്രീകരിച്ച ഈ വീഡിയോ.

ക്ലൗഡിയ, ആബി, അന്ന എന്നീ മൂന്നു വനിതകള്‍ ചേര്‍ന്ന് ഓസ്‌ട്രേലിയയിലെ നൂസ എന്ന ദേശീയോദ്യാനത്തിലൂടെ നടക്കുമ്പോഴാണ് ഈ സംഭവം കണ്ടത്. അവരുടെ വഴിമുടക്കി ഒരു പാമ്പും ഉടുമ്പും വന്നുചേര്‍ന്നു. പാമ്പിനെ അല്പമൊന്നു നോക്കിനിന്ന ശേഷം ഉടുമ്പ് അതിനെ കടന്നാക്രമിക്കാനാരംഭിച്ചു. കുറച്ചുസമയം പൊരുതിയിട്ട് ഉടുമ്പ് പാമ്പിനേയും വലിച്ച് കാട്ടിലേക്ക് കടന്നു.

ഇക്കാഴ്ച്ച കണ്ടുനിന്ന കൂട്ടര്‍ ക്യാമറയിലേക്ക് ഇത് പകര്‍ത്തി. ഗാര്‍ഡിയന്‍ ആസ്‌ട്രേലിയയാണീ വീഡിയോ പുറത്തുവിട്ട്ത്. പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഫെയ്‌സ് ബുക്കില്‍ കണ്ടതും പങ്കുവച്ചതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top