കുട്ടി ക്രിക്കറ്റിലൂടെ തിരിച്ചടിച്ച് ഇംഗ്ലണ്ട്; കാന്‍പൂര്‍ ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

കാന്‍പൂര്‍: കാന്‍പൂര്‍ ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് എതിരെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് വിജയ ലക്ഷ്യം ഇംഗ്ലണ്ട് 11 പന്ത് ബാക്കി നില്‍ക്കെ കണ്ടെത്തി. നായകന്‍ ഇയാന്‍ മോര്‍ഗന്‍ നേടിയ 51 റണ്‍സ് പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് സ്‌കോറിങ്ങ് മുന്നേറിയത്. ഇന്ത്യയ്ക്ക് വേണ്ടി യൂസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റ് നേടി.

ഏകദിന ടെസ്റ്റ പരമ്പരകളിലെ തോല്‍വിയുടെ ക്ഷീണത്തിന് പകരം വീട്ടുകയായിരുന്നു ഇംഗ്ലണ്ട് ലക്ഷ്യമിട്ടത്. അതിനാല്‍ തന്നെ അതിവേഗം വിജയതീരം അണയുക എന്ന ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ ശ്രമത്തിന് ആദ്യം ഇരയായത് ജസ്പ്രീത് ബൂമ്രയാണ്. ജെയ്‌സണ്‍ റോയ്-സാം ബില്ലിംഗ്‌സ് കൂട്ടുകെട്ട് തകര്‍ത്താടിയാപ്പോള്‍ ഇംഗ്ലണ്ട് ബൂമ്ര എറിഞ്ഞ രണ്ടാം ഓവറില്‍ നേടിയത് 20 റണ്‍സ്. ഇന്ത്യന്‍ ബോളിംഗ് നിരയെ തലങ്ങും വിലങ്ങും പായിച്ച ഇംഗ്ലീഷ് കൂട്ട് കെട്ട് 148 എന്ന ലക്ഷ്യം കണ്ടെത്താന്‍ ഏറെ പാട് പെടില്ലെന്ന സൂചന നല്‍കി.

എന്നാല്‍ ആദ്യ യൂസ്വേന്ദ്ര ചഹലിലൂടെ ജെയ്‌സണ്‍ റോയിയെ പുറത്താക്കിയ ഇന്ത്യ, ആദ്യ തിരിച്ചടി നല്‍കി. രാജ്യാന്തര ടി ട്വന്റി മത്സരത്തിലെ ആദ്യ വിക്കറ്റ് കൂടിയായിരുന്നു ചഹലിന് അത്. അവിടെ തീര്‍ന്നില്ല ചഹലിന്റെ നേട്ടം. പിന്നാലെ നിലയുറപ്പിച്ച ബില്ലിംഗിനെയും ചഹല്‍ മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി.

എന്നാല്‍ ഇയാന്‍ മോര്‍ഗന്‍- ജോ റൂട്ട് സംഖ്യം പിടി മുറുക്കിയതോടെ ഇംഗ്ലണ്ട് സ്‌കോറിങ്ങ് മുന്നേറി. വിക്കറ്റ് നഷ്ടപ്പെടാതെ ഇംഗ്ലണ്ട് സ്‌കോറിങ്ങ് നടത്തിയതോടെ അവസാന ഓവറുകളില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശാന്‍ സാധിച്ചു.

DONT MISS
Top