റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമാക്കി മലയാളി ഹാക്കര്‍മാര്‍; 30 ഒാളം പാക് സൈറ്റുകളില്‍ ത്രിവര്‍ണ പതാക പാറിച്ച് കേരള സൈബര്‍ വാരിയേഴ്സും മല്ലു സൈബര്‍ സോള്‍ജിയേഴ്സും

രാജ്യം 68 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍, സൈബര്‍ ലോകത്ത് ഇന്ത്യന്‍ ത്രിവര്‍ണ പതാക പറത്തുകയാണ് കേരള സൈബര്‍ വാരിയേഴ്‌സ്. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേരള സൈബര്‍ വാരിയേഴ്‌സ് വീണ്ടും ഒരു പിടി പാക് വെബ്‌സൈറ്റുകളില്‍ ത്രിവര്‍ണ പതാക പാറിച്ചിരിക്കുകയാണ്. അതേസമയം, മല്ലൂ സൈബര്‍ സോള്‍ജിയേഴ്സും 22 ഒാളം പാക് സൈറ്റുകള്‍ റിപ്പബ്ലിക് ദിനത്തില്‍ ഹാക്ക് ചെയ്തു.

 • http://www.csd.gov.pk/adm/republicday.html
 • http://ihsania.org/
 • http://www.shaukatbrothers.com/
 • http://thewelllook.com/
 • http://ihsania.org/
 • http://www.raheelbroc.com/page.php?pid=2 -എന്നീ സൈറ്റുകളാണ് ഇന്ന് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തത്.
 • http://www.zainleather.com/
 • http://www.asrmaintl.com/
 • http://www.eaglegear.net/
 • http://www.gorsitech.com/
 • http://www.hiforce.com.pk/jan26.html
 • http://arw-ind.com/
 • http://gorsy.com/
 • http://umbrellagroup.com.pk/
 • http://abdulind.com/
 • http://www.realdeals.com.pk/
 • http://www.iph.com.pk/
 • http://lunar.com.pk/
 • http://www.realdeals.com.pk/
 • http://www.zisir.com/mcs.html
 • http://www.paktradingco.com/mcs.html
 • http://www.gimamedical.com/mcs.html
 • http://www.mehramaind.com/mcs.html
 • http://www.nimlhr.gov.pk/nimPhotoGallery/staff/mcs.html
 • http://www.pphi.org.pk/admin/voucher.phphttp://rlmc.edu.pk/faculty_list.php?id=4
 • http://spearheadent.com.pk/content.php?p=2 -എന്നീ സൈറ്റുകളാണ് മല്ലൂ സൈബര്‍ സോള്‍ജിയേഴ്സ് ഹാക്ക് ചെയ്തത്.

ഹാക്ക് ചെയ്ത പാക് സൈറ്റുകളില്‍ റിപ്പബ്ലിക് ദിന ആശംസ നേര്‍ന്ന് കൊണ്ടാണ് കേരള സൈബര്‍ വാരിയേഴ്‌സ് വീണ്ടും സാന്നിധ്യം അറിയിച്ചിരിക്കുന്നത്. സ്വന്തം ജീവതം ത്യജിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന വീര നായകന്മാരെ മറക്കരുതെന്ന സന്ദേശവും കേരള സൈബര്‍ വാരിയേഴ്‌സ് പാക് സൈറ്റുകളില്‍ കുറിച്ചിട്ടുണ്ട്. ഹാക്ക് ചെയ്ത് സൈറ്റുകളില്‍ വന്ദേ മാതരം ഗാനവും ഇവര്‍ നല്‍കിയിട്ടുണ്ട്. കേരള സൈബര്‍ വാരിയേഴ്സിന് സമാനമായി പാക് സൈറ്റുകളില്‍ റിപ്പബ്ലിക് ദിന സന്ദേശം മല്ലൂ സൈബര്‍ സോള്‍ജിയേഴ്സും നല്‍കിയിട്ടുണ്ട്.

നേരത്തെ, കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ സൈറ്റ് ഹാക്ക്‌ചെയ്തതിന് പിന്നാലെ പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ വെബ്സൈറ്റില്‍ സലീംകുമാറും, മമ്മൂട്ടിയും, ഇന്നസെന്റും വന്ന് നിറഞ്ഞതിന് പിന്നില്‍ മല്ലൂ സൈബര്‍ സോള്‍ജിയേഴ്സായിരുന്നു. അതിന് ശേഷം, പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ മിഥുനത്തിലെ ഇന്നസെന്റും, ബെസ്റ്റ് ആക്ടറിലെ മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ വന്ന് നിറഞ്ഞത് പാകിസ്താനോടുള്ള കേരള സൈബര്‍ വാരിയേഴ്സിന്റെ പ്രതികാര നടപടിയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top