ഇന്ത്യയില്‍ വേരുറപ്പിക്കാനൊരുങ്ങി ആപ്പിള്‍; നിര്‍മ്മാണ പദ്ധതിയുടെ രൂപരേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു, നികുതിയിളവ് നല്‍കണമെന്ന് നിബന്ധന

പ്രതീകാത്മക ചിത്രം

ദില്ലി :  സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആപ്പിള്‍ കമ്പനിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റെ് പ്രിയ ബാലസുബ്രഹ്മണ്യം , കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതിനാവശ്യമുള്ള സാഹചര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടത്തിയത്.

കൂപ്പര്‍ട്ടീനോ സാങ്കേതികയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുവാന്‍ പദ്ധതിയിട്ടിരിക്കുന്ന ആപ്പിള്‍ കമ്പനി ദീര്‍ഘനാളുകളിലേക്കുള്ള നികുതിയിളവുകളും മറ്റും സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുവാന്‍ സാധിക്കു എന്ന നിബന്ധനയാണ് ആപ്പിള്‍ കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രോണിക്ക് ഉത്പന്ന നിര്‍മ്മാണം നടത്തുന്നതിനായി പ്രത്യേക പാക്കേജാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ചൈന, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ പോലെ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകള്‍ വഴി ഫോണുകള്‍ വിതരണം ചെയ്യുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top