അമിത വേഗത്തില്‍ വന്ന ബിഎംഡബ്ലു കാര്‍ ഇടിച്ച് ഊബര്‍ ഡ്രൈവര്‍ ജോലിയുടെ ആദ്യ ദിനത്തില്‍ കൊല്ലപ്പെട്ടു; ബിഎംഡബ്ലു വന്നത് 120 കിലോമീറ്റര്‍ വേഗത്തില്‍

അപകടത്തില്‍ തകര്‍ന്ന കാര്‍, അറസ്റ്റ് ചെയ്യപ്പെട്ട ഷൊഹൈബ് കോഹ്‌ലി

ദില്ലി: അമിത വേഗതയില്‍ വന്ന ബിഎംഡബ്ലു കാര്‍ ഇടിച്ച് ഊബര്‍ ടാക്‌സിയുടെ ഡ്രൈവര്‍ കൊല്ലപ്പെട്ടു. ദില്ലി സ്വദേശിയായ നസറുല്‍ ഇസ്‌ലാം (30) ആണ് കൊല്ലപ്പെട്ടത്. മണിക്കൂറില്‍ 120 കിലോമീറ്ററിലധികം വേഗതയിലാണ് ബിഎംഡബ്ലു കാര്‍ വന്നത്.

ദില്ലിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയ്ക്ക് (ഐഐടി) സമീപമാണ് അപകടമുണ്ടായത്. ബിഎംഡബ്ലു ഓടിച്ച ഷൊഹൈബ് കോഹ്‌ലിയെന്ന 24-കാരനെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

ഊബര്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് ഇയാള്‍ ആരോപിച്ചു. താന്‍ മദ്യപിച്ചല്ല വാഹനമോടിച്ചത് എന്നും ഇയാള്‍ പറഞ്ഞു. കല്‍ക്കാജിയില്‍ നിന്ന് വസന്ത് കുഞ്ജിലേക്ക് പോകുകയായിരുന്നു രണ്ട് വണ്ടികളും. അപകടത്തെ തുടര്‍ന്ന് രണ്ട് വണ്ടികളും പൂര്‍ണ്ണമായും തകര്‍ന്നു.

ബിഎംഡബ്ലു ഓടിച്ച ഷൊഹൈബ് കോഹ്‌ലിക്കെതിരെ കര്‍ശനമായ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ പ്രതിഷേധിച്ചു. നസറുല്‍ ഇസ്‌ലാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നസറുലിന്റെ കുടുംബത്തിന്റെ ഏക വരുമാനം ഇദ്ദേഹത്തിന്റെ ജോലിയില്‍ നിന്നുള്ളതായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top