‘ഇന്ത്യ യഥാര്‍ത്ഥ സുഹൃത്തും പങ്കാളിയും ‘; മോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ ഡൊണള്‍ഡ് ട്രംപ് ക്ഷണിച്ചു

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ക്ഷണിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 11.30 ന് മോദിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് അമേരിക്കന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ട്രംപിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ നരേന്ദ്രമോദിയും ക്ഷണിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ കൂടുതല്‍ ശക്തമാക്കാനും, വരും ദിവസങ്ങളില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഈ വര്‍ഷം അവസാനത്തോടെ മോദി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഇന്ത്യയെ നല്ല സുഹൃത്തായി കാണുന്നുവെന്നും, ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യയായിരിക്കും അമേരിക്കയുടെ നല്ല പങ്കാളിയെന്നും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അമേരിക്കയുടെ 45 ആം പ്രസിഡന്റായി സ്ഥാനമേറ്റ് നാലാം ദിവസമാണ് ട്രംപ് മോദിയെ യുഎസിലേയ്ക്ക് ക്ഷണിച്ചത്. അധികാരമേറ്റശേഷം ട്രംപ് ഔദ്യോഗികമായി സംസാരിക്കുന്ന അഞ്ചാമത്തെ ലോകനേതാവാണ് നരേന്ദ്രമോദി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top