പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; കോഹ്ലി, ധോണി, സിന്ധു പട്ടികയില്‍

ഫയല്‍ ചിത്രം

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണി, വിരാട് കോഹ്ലി, ബാഡ്മിന്റണ്‍ താരം പിവി സിന്ധു എന്നിവര്‍ക്ക് പദ്മ പുരസ്‌കാരങ്ങള്‍ ലഭിച്ചേക്കും. 2009 ല്‍ പദ്മശ്രീ ലഭിച്ച ധോണിക്ക് ഇത്തവണ പദ്മഭൂഷണ്‍ ലഭിക്കും എന്നാണ് കരുതുന്നത്. സിന്ധുവിന്റെ കോച്ച് പി ഗോപീചന്ദിനും പദ്മ പുരസ്‌കാരം ലഭിച്ചേക്കും.

മുന്‍ കേന്ദ്രമന്ത്രിമാരായ ശരദ്പവാര്‍, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍ ലഭിച്ചേക്കും. ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന് മരണാന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ നല്‍കി ആദരിക്കും എന്നാണ് സൂചന. ദില്ലി ഐഐടിയിലെ മുന്‍ അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ അലോക് സാഗര്‍, ഉത്തര കര്‍ണാടകത്തിലെ നാടോടി ഗായിക സുക്രി ബൊമ്മ ഗൗഡ, സുര്‍ബാര്‍ ഗായകന്‍ ഇമ്രത്ഖാന്‍ എന്നിവര്‍ ഉള്‍പടെ 120 പേര്‍ക്ക് ഈ വര്‍ഷം പദ്മ പുരസ്‌കാരം ലഭിക്കുമെന്നാണ് സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top