ട്രംപ് ഭരണകൂടത്തിലെ വിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് ഇംഗ്ലീഷ് അറിയില്ലേ? ട്വീറ്റിലെ ഗ്രാമര്‍ പിശക് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ജെ ട്രംപ് പ്രതിഷേധക്കടലിന് നടുവിലാണ് ഭരണ ചക്രം തിരിക്കുന്നത്. ആവശ്യത്തിന് വിവാദങ്ങള്‍ പ്രസിഡന്റ് ട്രംപ് തന്നെ ദിവസേനെ ഉണ്ടാക്കുന്നുണ്ട്. അതിനിടെയാണ് അദ്ദേഹത്തിന്റെ ഭരണത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡിവോസില്‍ ചെയ്ത ഒരു ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
മാപ്പ് പറഞ്ഞു കൊണ്ടുള്ള ബെറ്റ്‌സിയുടെ ട്വീറ്റ്:

പ്രസിഡന്റ് ട്രംപ് അധികാരമേറ്റ 20-ആം തിയ്യതിയാണ് അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് നിയുക്ത യുഎസ് സെക്രട്ടറി ഓഫ് എജ്യുക്കേഷന്‍ ബെറ്റ്‌സി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഈ ട്വീറ്റിലെ ഗ്രാമര്‍ പിശക് സോഷ്യല്‍ മീഡിയ കണ്ടെത്തിയതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്.
തിരുത്തിയ ട്വീറ്റ്:

ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് പങ്കെടുക്കാന്‍ സാധിച്ചത് അഭിമാനമുള്ള കാര്യമാണ് എന്നാണ് ബെറ്റ്‌സി ട്വീറ്റ് ചെയ്തത്. ഇതില്‍ ഹിസ്റ്റോറിക് എന്നതിന് പകരം ഹിസ്റ്റോറിക്കല്‍ എന്ന് തെറ്റായി എഴുതിയതാണ് കുഴപ്പമായത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിച്ച് പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയും സംഭവിച്ച തെറ്റിന് മാപ്പ് പറയുകയും ചെയ്തു ബെറ്റ്‌സി.
സോഷ്യല്‍ മീഡിയയിലെ ചില വിമര്‍ശനങ്ങള്‍:

DONT MISS
Top