ഹോളിവുഡ് പോലെ അത്ര എളുപ്പമല്ല ഇറാനിയന്‍ ചിത്രം; മജിദ് മജീദിയുടെ ചിത്രത്തില്‍ നിന്നും ദീപിക പുറത്ത്

ദീപിക പദുക്കോണ്‍ സംവിധായകന്‍ മജിദ് മജീദിക്കൊപ്പം

ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് പുറത്തിറങ്ങിയിട്ട് അധികം ദിവസമായിട്ടില്ല. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ട്രിപ്പിള്‍ എക്‌സിന് പ്രേക്ഷകര്‍ക്കിടയില്‍ കാര്യമായ ഇടം നേടാനായില്ല. ഇതിനിടെയാണ് ബോളിവുഡ് ‘അണിയറയില്‍’ നിന്നും മറ്റൊരു വാര്‍ത്തയും എത്തുന്നത്. പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയുടെ ചിത്രത്തില്‍ നിന്നും ദീപിക പുറത്തായെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയില്‍ വളരെ രഹസ്യമായാണ് ദീപിക പദുക്കോണിന്റെ ലുക്ക് ടെസ്റ്റ് നടത്തിയത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്. എന്നാല്‍ പറയത്തക്ക മികവ് പുലര്‍ത്താത്തതിനാല്‍ ഫസ്റ്റ് ലുക്ക് ടെസ്റ്റില്‍ നിന്നും തന്നെ ദീപിക പുറത്തായതായാണ് വിവരം.

സംവിധായകനൊപ്പമുള്ള ദീപികയുടെ ചില ചിത്രങ്ങളും ഡെക്കാന്‍ ക്രോണിക്കിള്‍ പുറത്തുവിട്ടിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള കുര്‍ത്തയും പച്ച നിറത്തിലുള്ള ഷോളും ബോട്ടവുമാണ് ദീപികയുടെ വേഷം. അലക്ഷ്യമായി പാറിപറന്ന മുടിയും ചിത്രങ്ങളില്‍ കാണാം.

മജീദ് മജീദിയുടെ ചിത്രത്തില്‍ നായികയായി ദീപിക പദുക്കോണ്‍ എത്തുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് വിഭിന്നമായാകും ദീപിക ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

DONT MISS
Top