ഭീകരതക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാം പിന്തുണയും നല്‍കും എന്ന് യുഎഇ

പ്രതീകാത്മക ചിത്രം

അബുദാബി: ഭീകരതക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാം പിന്തുണയും നല്‍കും എന്ന് യുഎഇ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പതിനാറോളം പുതിയ കരാറുകളില്‍ ഒപ്പുവെക്കും. അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തിലാണ് കരാറുകള്‍ ഒപ്പുവെക്കുക.

അതേസമയം റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുക്കുന്നതിനായി യുഎഇ സൈന്യം ദില്ലിയില്‍ റിഹേഴ്‌സല്‍ നടത്തി. ഇതാദ്യമായാണ് അറബ് മേഖലയില്‍ നിന്നുള്ള സൈന്യം ഇന്തന്‍ റിപബ്ലിക് ദിനപരേഡില്‍ പങ്കെടുക്കുന്നത്. ഇന്ത്യയുടെ അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായാണ് അബുദാബി കിരീടവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയില്‍ എത്തുന്നത്. ഇരുപത്തിനാലിനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയില്‍ എത്തുന്നത്.

അബുദാബി കിരീടവകാശിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ദില്ലിയില്‍ ആരംഭിച്ചു കഴിഞ്ഞു. യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്വചര്‍ ഗര്‍ഗാചഷിന്റെ നേതൃത്വത്തിലാണ് ദില്ലിയില്‍ ചര്‍ച്ചചകള്‍ ആരംഭിച്ചത്. ഇരുപത്തിയഞ്ചിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.പതിനാറോളം കരാറുകളില്‍ നരേന്ദ്രമോദിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഒപ്പുവെക്കും എന്നാണ് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന വ്യക്തമാക്കുന്നത്.

ഭീകരവാദം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യക്ക് യുഎഇ സമ്പൂര്‍ണ്ണത പിന്തുണ നല്‍കുക എന്നും യുഎഇ സ്ഥാപനപതി പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യയും യുഎഇ തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സൗഹൃദവും എല്ലാം ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനത്തോടൂകൂടി കൂടതല്‍ ദൃഢമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top