സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് ബോളിവൂഡ് താരം ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

അബുദാബി: സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് ബോളിവൂഡ് താരം ഷാരൂഖ് ഖാന്‍. സിനിമക്ക് ഇടയിലാണെങ്കില്‍ പോലും ദേശിയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ തെറ്റില്ല. മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യം ഉണ്ടെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

തന്റെ പുതിയ ചിത്രമായ റയീസിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ ദുബായിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിയേറ്റുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നത് സംബന്ധിച്ച് ഷാരൂഖ് ഖാന്‍ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തിലാണെന്നും മലയാളത്തില്‍ അഭിനയിക്കാന്‍ അവസരംലഭിക്കുന്നത് അംഗീകാരമായി കാണും എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. രാജ്യാന്തരതലത്തില്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കും വിധത്തില്‍ ഇന്ത്യന്‍ സിനിമകള്‍ മാറേണ്ടതുണ്ടെന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top