ബരാക് ഒബാമ പടിയിറങ്ങി; സവിശേഷമായ ആ റെക്കോര്‍ഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം

ഫയല്‍ ചിത്രം

ദില്ലി: നവമാധ്യമങ്ങളില്‍ ഏറ്റവും അധികംപേര്‍ പിന്തുടരുന്ന ലോക നേതാവ് എന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ കൈവശം വെച്ചിരുന്ന റെക്കോര്‍ഡായിരുന്നു ഇത്. ഒബാമ ഇന്നലെ പ്രസിഡന്റ് പദവി ഒഴിഞ്ഞതോടെയാണ് മോദി ഈ നേട്ടത്തിന് അര്‍ഹനായത്.

സമൂഹമാധ്യമങ്ങളില്‍ ഇനി ഒന്നാമന്‍ മോദിയാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഗൂഗിള്‍ പ്ലസ് എന്നിവയിലാണ് മോദി ഇപ്പോള്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ 3.92 കോടി ആളുകളാണ് മോദിയെ പിന്തുടരുന്നത്. ട്വിറ്ററില്‍ ഇത് 2.65 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 58 ലക്ഷവുമാണ്.

ഗൂഗില്‍ പ്ലസില്‍ 32 ലക്ഷം ആളുകളും ലിങ്ക്ഡ് ഇന്‍-ല്‍ 20 ലക്ഷവും യൂട്യൂബില്‍ 5.91 ലക്ഷവും ആളുകള്‍ മോദിയെ പിന്തുടരുന്നു. മോദിയുടെ മൊബൈല്‍ ആപും ജനപ്രിയതയില്‍ പിന്നിലല്ല. ഇതിവരെ ഒരു കോടി ആളുകളാണ് ഈ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

അമേരിക്കയുടെ നാല്‍പ്പത്തിനാലാം പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇന്നലെയാണ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയത്. ലോക ജനതയുടെ പ്രിയങ്കരനായ വ്യക്തിയായിരുന്നു ഒബാമ. ഏറ്റവും ജനപ്രിയത കുറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് എന്ന ഖ്യാതിയുമായാണ് ഡോണള്‍ഡ് ട്രംപ് ഒബാമയുടെ പകരക്കാരനായി വൈറ്റ് ഹൗസിന്റെ പടികള്‍ കയറിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top