4ജിയെ വെല്ലാനൊരുങ്ങി ബിഎസ്എന്‍എല്ലും; രാജ്യത്ത് ആയിരം സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഉടന്‍

ബിഎസ്എന്‍എല്‍

തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖല ടെലിക്കോം സേവനദാതാവായ ബിഎസ്എന്‍എല്‍ 4ജി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിനായി സംസ്ഥാനത്ത് ആയിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ആരംഭിക്കുന്നു.

കേരളത്തില്‍ ഒരുമാസത്തിനുള്ളില്‍ ആരംഭിക്കുന്ന വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ 4.5 ജി വേഗതയുള്ള ഇന്റെര്‍നെറ്റ് സേവനം സൗജന്യമായി ജനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണെന്ന് കേരള സര്‍ക്കിള്‍ സിജിഎം ആര്‍ മണി അഭിപ്രായപ്പെട്ടു. 4ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് ബാധ്യതയാകുന്നത് സ്‌പെക്ട്രം ലഭ്യമാകാത്തതാണ്, എന്നാല്‍ മാര്‍ച്ചില്‍ 4ജി സേവനം ബിഎസ്എന്‍എല്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

4ജിയെക്കാള്‍ മികച്ച വേഗതയില്‍ ബിഎസ്എന്‍എല്‍ ഹോട്ട് സ്‌പോട്ടുകള്‍ ജനങ്ങള്‍ക്ക് ഇന്റെര്‍നെറ്റ് സേവനം നല്‍കുമെന്നും അദ്ദേഹം വിലയിരുത്തി. കേരളാ സര്‍ക്കിളില്‍ എസ്ബിഐയുടെ സഹായത്തോടെ ”എസ്ബിഐ മോഹി ക്യാഷ്’ എന്ന പണരഹിത ഇടപാടുകള്‍ നടത്തുന്നതിനായുള്ള ആപ്ലിക്കേഷനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.

3ജി സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നത് ഇന്റെര്‍നെറ്റ് സേവന രംഗത്ത് ബിഎസ്എന്‍എലിനെ മന്ദഗതിയിലാക്കുന്നു, ഇത് പരിഹരിക്കുവാന്‍ പുതിയ ഹോട്ട് സ്‌പോട്ട് സേവനം വളരെ അധികം ഉപയോഗപ്രദമാകുന്നതാണ്. ഹോട്ട് സപോട്ടിന്റെ സമീപം ബിഎസ്എന്‍എല്‍ മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നവര്‍ക്ക അത് പ്രവര്‍ത്തന രഹിതമായി ഹോട്ട് സ്‌പോട്ടിലൂടെ മാത്രമേ ഇന്റെര്‍നെറ്റ് സേവനം ലഭ്യമാകുകയുള്ളു, ഇത് വഴി ടവര്‍ വഴിയുള്ള സേവനം സുഗമമാകുമെന്നാണ് കരുതുന്നത്. ലോങ്ങ് ടേം ഇവലൂഷ്യന്‍ എന്ന സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താകും ബിഎസ്എന്‍എല്‍ 4 ജി സേവനം അവതരിപ്പിക്കുകയെന്നും, ഇതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top