അഭിപ്രായം പറഞ്ഞതിന് തിലകനെ വിലക്കിയ ഫെഫ്ക അദ്ദേഹത്തിന്റെ ആത്മാവിനോട് മാപ്പു ചോദിച്ചിട്ട് വേണമായിരുന്നു പ്രതിജ്ഞയെടുക്കാന്‍; പരിഹാസവുമായി വിനയന്‍

അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടികള്‍ക്കെതിരെ ഫെഫ്കയുടെ പ്രതിജ്ഞയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍. സ്വന്തം അഭിപ്രായം പറഞ്ഞതിന് തിലകനെ വിലക്കിയ ഫെഫ്ക അദ്ദേഹത്തിന്റെ ആത്മാവിനോട് മാപ്പു ചോദിച്ചിട്ട് വേണമായിരുന്നു പ്രതിജ്ഞയെടുക്കാനെന്ന് വിനയന്‍ ഫെയ്‌സ്ബുക്കിലെഴുതി.സംവിധായകന് കമല്‍, എം ടിവാസുദേവന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രതിജ്ഞയെടുത്തിരുന്നു.

തിലകന്‍ ഫെഫ്കയെ മാഫിയാ സംഘടനയെന്ന് വിളിച്ചതിന്റെ പേരിലായിരുന്നു വിലക്ക്. പിന്നീട് താരസംഘടനയായ അമ്മയും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിലക്ക് ഏറ്റെടുത്തു. സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെ ഉള്ളവരും ഇടപെട്ടതിന് പിന്നാലെ 2011ലാണ് വിലക്ക് നീക്കിയത്. തുടര്‍ന്ന് രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലൂടെ തിലകന്‍ അഭിനയരംഗത്ത് വീണ്ടും സജീവമായെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല. സംഘടനയോട് മാപ്പ് പറയുന്നതുവരെ ഫെഫ്കയിലെ ഒരു അംഗങ്ങളും തിലകനുമായി സഹകരിക്കരുതെന്ന് കാട്ടി ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ 2010 ഫെബ്രുവരി 27ന് അംഗങ്ങള്‍ക്കയച്ച കത്ത് വിനയന്‍ പുറത്തുവിട്ടു.

അഭിപ്രായം തുറഞ്ഞു പറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട മഹാനടന്‍ തിലകന്റെ ആത്മാവിനോടെങ്കിലും മാപ്പു ചോദിച്ചിട്ടു വേണമായിരുന്നു ‘ഫെഫ്ക’ കലാകാരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കാന്‍ ഇറങ്ങേണ്ടിയിരുന്നതെന്ന് വിനയന്‍ പറയുന്നു. ‘ഫെഫ്കയുടെ നേതൃത്വത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി ഇന്നലെ നടന്ന പ്രതിഷേധത്തിന്റെ വാര്ത്ത കണ്ടപ്പോള്‍ ഫെഫ്ക എന്ന സംഘടനയെ പറ്റിയും, കൈയ്യും നീട്ടി നില്ക്കുതന്ന അതിന്റെ നേതാക്കളെ പറ്റിയും അറിയാവുന്നവരെല്ലാം ചിരിച്ചുപോയിട്ടുണ്ടാവും.കേരളത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടന മലയാളസിനിമയിലെ ‘ഫെഫ്ക’ ആണെന്ന് ആദ്യം പറഞ്ഞത് അന്തരിച്ച മലയാളത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ ചേട്ടനായിരുന്നു. അതിനദ്ദേഹം അനുഭവിച്ച പീഡനവും വിലക്കുമൊക്കെ നമ്മള്‍ കണ്ടതാണ്. അങ്ങനെയൊന്നും ഞങ്ങള്‍ ചെയ്തിട്ടേ ഇല്ല എന്ന് ഫെഫ്ക നേതാക്കള്‍ ആണയിട്ടു പറയും എന്നുറപ്പുള്ളതിനാലാണ് ‘കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ’ ആവശ്യപ്പെട്ടതനുസരിച്ച് ശ്രീ ബി. ഉണ്ണികൃഷ്ണനും ശ്രീ കമലും ഒപ്പിട്ട് കമ്മീഷനില്‍ സമര്പ്പി ച്ച രണ്ടു രേഖകളുടെ കോപ്പി ഈ പോസ്റ്റിനു താഴെ കൊടുക്കുന്നത്. സംഘടനയേയും അതിന്റെ നേതാവിനെയും പറ്റി മോശമായി സംസാരിച്ചതിന്റെ പേരില്‍ ശ്രീ തിലകനുമായി ഫെഫ്കയിലെ ഒരാളു പോലും സഹകരിക്കാന്‍ പാടില്ല എന്ന് ഓര്‍ഡറിട്ടുകൊണ്ട് 27.02.2010ല്‍ ശ്രീ ബി. ഉണ്ണികൃഷ്ണന്‍ ഇറക്കിയ ഉത്തരവിന്റെ കോപ്പിയാണ് അതിലൊന്ന്. ശ്രീ ബി. ഉണ്ണികൃഷ്ണനു നിഷേധിക്കാനാവുമോ?’ വിനയന്‍ ചോദിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top