“റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നവെ കൊലപ്പെടുത്തും” ; കശ്മീരികള്‍ക്ക് ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍

ഫയല്‍ ചിത്രം

ശ്രീനഗര്‍: കനത്ത തീവ്രവാദ ഭീഷണിയും ആക്രമങ്ങളും നേരിട്ട കശ്മീരില്‍ നിലവില്‍  സ്ഥിതിഗതികള്‍ ശാന്തമാണ്. വീണ്ടും ജനങ്ങളില്‍ പരിഭ്രാന്തി പരത്തിക്കൊണ്ട് തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹ്ദീന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നവരെ വധിക്കുമെന്ന സന്ദേശമാണ് പ്രചരിപ്പിച്ചിരിക്കുന്നത്.

പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെയും മറ്റ് നേതാക്കളെയും യാതൊരുവിധ സുരക്ഷയുമില്ലാതെ കശ്മീരിലൂടെ സഞ്ചരിക്കുവാനും ഹിസ്ബുള്‍ മുജാഹ്ദീന്‍ വെല്ലുവിളിക്കുന്നു. എകെ 47 ആയുധധാരികളായി നില്‍ക്കുന്ന തീവ്രവാദികള്‍ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും കശ്മീരിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നതായാണ് പ്രധാന ആരോപണം.

കശ്മീര്‍ ജനത ചതിയന്‍മാരായ നേതാക്കള്‍ക്ക് എതിരായി നില്‍ക്കുന്നതിനാല്‍ ആക്രമണ ഭീതിയെ തുടര്‍ന്നാണ് ഉയര്‍ന്ന സുരക്ഷയില്‍ ഇവര്‍ സഞ്ചരിക്കുന്നതെന്നും സന്ദേശത്തില്‍ പരിഹസിക്കുന്നു.

DONT MISS
Top