ഫ്‌ളിപ്പ്കാര്‍ട്ട് ഉത്പന്ന വിതരണക്കാര്‍ക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചു

ഫ്‌ളിപ്പ്കാര്‍ട്ട്

ദില്ലി : ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യവസായ ശൃംഖലയായ ഫ്‌ളിപ്പ്കാര്‍ട്ട് അവരുടെ ഉത്പന്ന വിതരണക്കാര്‍ക്കായി പുതിയ സംവിധാനം അവതരിപ്പിച്ചു. എസ്ഒഎസ് എന്ന ബട്ടനിലൂടെ അടിയന്തിര സുരക്ഷയ്ക്കും, വൈദ്യ സഹായത്തിനും ബന്ധപ്പെടുവാന്‍ സഹായകമാകുന്നതാണ്. ഉത്പന്ന വിതരണക്കാരുടെ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത് സാധ്യമാകുന്നത്, നഞ്ചുണ്ട എന്ന പദ്ധതി വഴിയാണ് ഇത് പ്രചാരത്തിലെത്തിക്കുന്നത്.

നഞ്ചുണ്ട ബട്ടന്‍ അടിയന്തിര സാഹചര്യത്തില്‍ വിതരണക്കാര്‍ക്ക് സുരക്ഷ ഒരുക്കുവാന്‍ സഹായകമാകുന്നതാണ്. എതൊരാളുടെയും ആഗ്രഹം സഫലമാക്കിയിരുന്ന ബംഗളുരുവിലെ നഞ്ചുണ്ട സ്വാമിയുടെ സ്മരണ നിലനിറുത്താനാണ് ഈ പദ്ധതിക്ക് ഇങ്ങനെ ഒരു പേര് നല്‍കിയത്. എതൊരാളുകളുടെയും ആഗ്രഹങ്ങള്‍ സഫലമാക്കുവാന്‍ സഹായിക്കുന്നവരാണ് ഉത്പന്ന വിതരണക്കാര്‍ അതിനാലാണ് ഇവര്‍ക്ക് സുരക്ഷ ഒരുക്കുവാന്‍ ഇങ്ങനെ ഒരു പദ്ധതി രൂപീകരിച്ചതെന്ന് ഫഌപ്കാര്‍ട്ട് ഓപ്പറേഷണല്‍ മേധാവി നിതിന്‍ സെത് പറഞ്ഞു.

അടിയന്തിര സാഹചര്യങ്ങളില്‍ നഞ്ചുണ്ട ബട്ടന്‍ അമര്‍ത്തുക വഴി സമീപ പ്രദേശങ്ങളില്‍ ഉള്ള മറ്റ് വിതരണക്കാര്‍ക്കും, ഫ്ലിപ്പ്കാര്‍ട്ട് ഔദ്യോഗിക വ്യത്തങ്ങള്‍ക്കും, എസ്എംഎസ്, ഇ മെയില്‍ സന്ദേശങ്ങള്‍ ലഭിക്കും. ഇത് വഴി അടിയന്തിര സാഹചര്യം നേരിടുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ക്ക് സ്വീകരിക്കുവാന്‍ സഹായകമാകുന്നതാണ്. ഇന്റര്‍നെറ്റിന്റെ സഹായകമില്ലാതെ മൊബൈല്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാകും ഇത് പ്രവര്‍ത്തിക്കുക.

DONT MISS
Top