മല ചവിട്ടാന്‍ തൃപ്തിയെത്തിയെന്നു സൂചന; കനത്ത ജാഗ്രതയില്‍ സന്നിധാനം പൊലീസ്

ശബരിമല; ശബരിമല പ്രവേശനത്തിനായി തൃപ്തി ദേശായി കേരളത്തില്‍ എത്തിയെന്ന സൂചനകളെ തുടര്‍ന്ന് ശബരിലയില്‍ പൊലീസ് കനത്ത ജാഗ്രതയില്‍. തൃപ്തിയെ തൊടുപുഴ ഭാഗത്ത് കമ്‌ടെന്ന സൂചനകളെ വിവരത്തെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്.

തൃപ്തി ദേശായിയെ തൊടുപുഴ ഭാഗത്ത് കണ്ടതായി ഒരു തീര്‍ത്ഥാടകനാണ് പൊലീസിന് വിവരം നല്‍കിയത്. മേലുകാവ് ഈരാറ്റുപേട്ട എരുമേലി ഭാഗത്തേക്ക് ഇവര്‍ ഒരു കാറില്‍ കടന്നു പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

അതേസമയം തൃപ്തി ദേശായിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു പുരുഷനാണ് ഫോണ്‍ എടുത്തതെന്നും തൃപ്തി ഒരു യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.

ശബരിമല പ്രവേശനം നടത്തിയിരിക്കുമെന്ന് ഉറച്ച തീരുമാനം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പൊലീസ് കന്ന ജാഗ്രതയിലായിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മാറിയിട്ടുണ്ട്.

DONT MISS
Top