മുപ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ഫയല്‍ ചിത്രം

ദില്ലി: മുപ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വരുന്ന ബജറ്റില്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

നിശ്ചിത പരിധിക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ക്യാഷ് ഹാന്‍ഡിലിംഗ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മുപ്പതിനായിരത്തിന് മുകളിലുള്ള മര്‍ച്ചന്റ് പേമെന്റിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നാണ് സൂചന.

പണരഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം നേടാന്‍ ഇത്തരം നടപടികള്‍ സഹായകമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനും രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇപാടുകള്‍ക്കും കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്ര ധനമന്ത്രാലയം പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.

DONT MISS
Top