ആയുധം കൈവശം വെച്ച കേസില്‍ സല്‍മാന്‍ ഖാനെ ജോധ്പൂര്‍ കോടതി വെറുതെ വിട്ടു

ഫയല്‍ ചിത്രം

ജോധ്പൂര്‍ : ലൈസന്‍സില്ലാത്ത തോക്ക് അനധികൃതമായി കൈവശം വെച്ചെന്ന കേസില്‍ സിനിമാതാരം സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി. ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സല്‍മാന്‍ ആയുധം കൈവശം വെച്ചതിന് മതിയായ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.


1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗിനായി ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിലെത്തിയ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത് വിവാദമായിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയത് ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ചായിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ നാലുകേസുകളാണ് സല്‍മാനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെ രാജസ്ഥാന്‍ ഹൈക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അവശേഷിച്ച കേസില്‍ പ്രധാനപ്പെട്ടതായിരുന്നു ലൈസന്‍സില്ലാത്ത തോക്ക് അനധികൃതമായി കൈവശം സൂക്ഷിച്ചു എന്നത്.


ഈ കേസിലാണ് ജോധ്പൂര്‍ കോടതി വിധി പ്രസ്താവിച്ചത്. കോടതിയുടെ നിര്‍ദേശപ്രകാരം സല്‍മാന്‍ ഖാന്‍ വിധി കേള്‍ക്കാന്‍ കോടതിയില്‍ ഹാജരായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കുമായിരുന്ന കുറ്റമാണിത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top