ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമാകാൻ ആമിർ; ദംഗലിന് ലഭിക്കുന്ന പ്രതിഫലം കേട്ടാൽ ആരുമൊന്ന് ഞെട്ടും


ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്, ആമിര്‍ ഖാനെ നായകനാക്കി നിതീഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ ബോക്‌സോഫീസില്‍ ചരിത്രം കുറിച്ച് കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി നാലാം വാരാവസാനത്തിലും പത്ത് കോടി രൂപയില്‍ അധികമാണ് ദംഗല്‍ വാരിക്കൂട്ടിയത്.

പുറത്തിറങ്ങി 17 ആം ദിനം തന്നെ ആമിര്‍ ഖാന്റെ തന്നെ ചിത്രമായ പികെയുടെ റെക്കോര്‍ഡിനെ കടത്തി വെട്ടിയ ദംഗല്‍, ബോളിവുഡ് കണ്ട ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ചിത്രമായി മാറിയിരിക്കുകയാണ്. നിലവില്‍ 370.11 കോടി രൂപയോളമാണ് ദംഗലിന്റെ മൊത്തം വരുമാനം. മത്സരത്തിന് മറ്റ് ചിത്രങ്ങളില്ലാത്തതും ദംഗലിന്റെ കുതിപ്പിന് നിര്‍ണായകമായി.

70 കോടി രൂപയുടെ ഇടത്തരം ബജറ്റില്‍ നിര്‍മ്മിച്ച ദംഗലിന് ലഭിച്ച് കൊണ്ടിരിക്കുന്ന വരുമാനം 533 ശതമാനത്തോളമാണ്. രാജ്യത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ ദംഗല്‍ പുതുചരിത്രം സൃഷ്ടിച്ചെങ്കിലും, സിംഗിള്‍ സ്‌ക്രീനുകളില്‍ ബജ്‌റംഗീ ഭയ്ജാനും, സുല്‍ത്താനും പിറകിലാണ് ദംഗലിന്റെ സ്ഥാനം.

ദംഗലിന്റെ കണക്കുകളിലേക്ക് ഒന്ന് നോക്കാം-

ദംഗലിന്റെ ചിത്രീകരണ ബജറ്റ് 55 കോടി രൂപയാണ്. ഇതിന് പുറമെ, പ്രിന്റ്-പബ്ലിസിറ്റി ചെലവുകള്‍ക്കായി 15 കോടി രൂപയുമാണ് ദംഗലിന്റെ നിര്‍മ്മാതാക്കള്‍ക്ക് ചെലവായത്. അതിനാല്‍ ദംഗലിന്റെ മൊത്തം ചെലവ് എത്തി നില്‍ക്കുന്നത് 70 കോടി രൂപയിലാണ്.

ഇനി വരുമാനം-

ഇന്ത്യന്‍ ബോക്‌സോഫീസ് കളക്ഷന്‍ എത്തി നില്‍ക്കുന്നത് 375 കോടിയോളം രൂപയിലാണ്. 180 കോടി രൂപ വിതരണ ഓഹരിയായി ലഭിച്ചു. വിദേശ ബോക്‌സോഫീസ് കളക്ഷന്‍ എത്തി നില്‍ക്കുന്നത് 195 കോടിയോളം രൂപയിലാണ്. ഒപ്പം, വിദേശ ഓഹരികളിലായി ലഭിച്ചത് 84 കോടി രൂപയാണ്.

അതിനാല്‍ തിയേറ്ററുകളില്‍ നിന്നായി ദംഗലിന് ലഭിച്ചത് – 264 കോടി രൂപ

സാറ്റലൈറ്റ് വരുമാനം എത്തി നില്‍ക്കുന്നത് 60 കോടിയോളം രൂപയിലാണ്. അതിനാല്‍ മൊത്ത വരുമാനമായി ലഭിക്കുന്നത് 320 കോടി രൂപയാണ്.

ഇത് ദംഗലിന്റെ കണക്കുകള്‍. ഇനി നായകന്‍ ആമിര്‍ ഖാന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ആരും ഒന്ന് ഞെട്ടും. കാരണം, ദംഗലിന് ആമിര്‍ പ്രതിഫലം വാങ്ങിയിട്ടില്ല എന്നതാണ്. ദംഗലിന് മാത്രമാല്ല, തന്റെ ചിത്രങ്ങള്‍ക്ക് ഒന്നും ആമിര്‍ ഖാന് പ്രതിഫലം വാങ്ങാറില്ല. പിന്നെ എന്ത് എന്നല്ലേ?

തന്റെ സിനിമകളുടെ 50 ശതമാനം ലാഭ വിഹിതമാണ് ആമിര്‍ ഖാന് എന്നും ആവശ്യപ്പെടുന്നത്. അതിനാല്‍ ദംഗലില്‍ നിന്നും ആമിര്‍ ഖാന്‍ നേടുന്നത് 150 കോടി രൂപ. ഇതോടെ ബോളിവുഡില്‍ ഏറ്റവും പ്രതിഫലം നേടുന്ന നടനായി ആമിര്‍ ഖാന്‍ മാറി. ആമിറിന് പിന്നാലെ സല്‍മാന്‍ ഖാനാണ് പട്ടികയില്‍ രണ്ടാമതായുള്ളത്. ഏകദേശം 105 കോടി രൂപയാണ് സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലം നേടിയത്.

DONT MISS
Top