‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ശറപറാന്ന് പറഞ്ഞ് വരും ഓക്സിജൻ’; സംഘീകണ്ടുപിടുത്തം ആഘോഷിച്ച് ട്രോളന്മാർ

ട്രോളന്മാര്‍ക്ക് എന്നും പ്രിയം മണ്ടന്‍ പ്രസ്താവനകളാണ്. അത്തരത്തില്‍ പ്രസ്താവകള്‍ വരുന്നത് ട്രോളന്മാര്‍ക്ക് തങ്ങളുടെ കരവിരുതിനെ പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന അപൂര്‍വ്വ മൃഗമാണ് പശുവെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനിയുടെ പ്രസ്താവനയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

ജലദോഷവും ചുമയും പിടിപെട്ട ഒരാള്‍ പശുവിന് സമീപത്ത് ചെന്നാല്‍ രോഗത്തിന് ശമനമുണ്ടാവുമെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയെ പുതിയ കണ്ടുപിടുത്തമായാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

ഇനി രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച ജലദോഷത്തിനും ചുമയ്ക്കും സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ചെല്ലുക പശുവിന്റെ അടുക്കലേക്കാകും എന്ന ശക്തമായ ആക്ഷേപഹാസ്യമാണ് ട്രോളുകളില്‍ വന്ന് നിറയുന്നത്.

ഇത് നേരത്തെ അറിഞ്ഞിരുന്നൂവെങ്കില്‍ വീടിന് ചുറ്റും മരം നടുന്നതിന് പകരം ഒരു പശു ഫാം തുടങ്ങിയാല്‍ മതിയാരുന്നൂവെന്ന ഒരു വിരുതന്റെ ട്രോളിന് വന്‍ പ്രചാരമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

എന്നാല്‍ കൂട്ടത്തില്‍ മറ്റൊരു ട്രോളും ഹിറ്റായി കൊണ്ടിരിക്കുകയാണ്. ഇത്തിരി തേങ്ങാ പിണ്ണാക്ക്.. ഇത്തിരി പരുത്തി കുരു.. ഇത്തിരി തവിട്.. ഇത്തറേം കൊടുത്താല്‍ മതി, ഓക്‌സിജന്‍ ശറപറാന്ന് വരും..- ഇതും ഹിറ്റ്‌ലിസ്റ്റില്‍ ഇടം പിടിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില ട്രോളുകള്‍-

രാജസ്ഥാനിലെ അക്ഷയപാത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിയുടെ ഈ മണ്ടന്‍ പ്രസ്താവന. ഇത് വ്യക്തമാക്കുകയാണ് 2006 ല്‍ ശാസ്ത്രീയമായി പുറത്തു വന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം പശുക്കളുടെ ദഹന വ്യവസ്ഥയില്‍ നിന്നും ചാണകത്തില്‍ നിന്നും പുറത്തു വരുന്ന മീഥെയ്ന്‍ വാതകം ആഗോളതാപനത്തിന് കാരണമാകുന്നുണ്ട്. വ്യവസായങ്ങളില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും കാലികളില്‍ നിന്നുള്ളവ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top