കയറ്റുമതിയില്‍ ഒന്നാമതെത്തി ഫോര്‍ഡ്; മുന്നേറിയത് ഹ്യൂണ്ടായ്‌യെ പിന്‍തള്ളിക്കൊണ്ട്

പ്രതീകാത്മക ചിത്രം

യൂറോപ്യന്‍ വിപണിയിലേക്ക് കൂടി കയറ്റുമതി വ്യാപിപ്പിച്ചതോടെ കയറ്റുമതിയില്‍ ഫോര്‍ഡ് ഇന്ത്യ ഒന്നാമതെത്തി. ഹ്യൂണ്ടായ് ഇന്ത്യയെ പിന്‍തള്ളിക്കൊണ്ടാണ് ഫോര്‍ഡ് മുന്നേറ്റം നടത്തിയത്. കഴിഞ്ഞവര്‍ഷം പകുതിയോടെയാണ് യൂറോപ്യന്‍ വിപണിയിലേക്കുള്ള കയറ്റുമതി ഫോര്‍ഡ് ഇന്ത്യ ആരംഭിച്ചത്.

കഴിഞ്ഞ ഡിസംബറിലെ വില്‍പ്പനയുടെ കണക്കുകളിലാണ് ഫോര്‍ഡ് മുന്നേറിയിരിക്കുന്നത്. 2015 ഡിസംബറിനെ അപേക്ഷിച്ച് ഫോര്‍ഡിന് 262 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 17,904 കാറുകളാണ് ഫോര്‍ഡ് ഡിസംബറില്‍ കയറ്റുമതി ചെയ്തത്.

നിലവില്‍ 50-ഓളം രാജ്യങ്ങളിലേക്ക് ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കയറ്റുമതിയില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് ഹ്യൂണ്ടായിയാണ്. മൂന്നാം സ്ഥാനത്ത് ജപ്പാനീസ് കമ്പനിയായ നിസാനാണ്.

കയറ്റുമതിയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്ള കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികളായ മാരുതി സുസുക്കിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഉണ്ട്. ആദ്യ പത്തില്‍ ഇടം നേടിയ കമ്പനികളില്‍ ഇടം നേടിയ ഇന്ത്യന്‍ കമ്പനികള്‍ ഇവ മാത്രമാണ്. ഫോക്‌സ് വാഗണ്‍, ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട, റെനോ, ഹോണ്ട എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് കമ്പനികള്‍.

DONT MISS
Top