വിരാട് കോഹ്ലിക്ക് സെഞ്ച്വറി; പൂനെ ഏകദിനം ആവേശകരമായ അന്ത്യത്തിലേക്ക്

കോഹ്ലി മത്സരത്തിനിടെ

പൂനെ: ക്യാപ്റ്റന്‍ കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ മത്സരത്തില്‍ സെഞ്ച്വറി കരസ്ഥമാക്കിയ കോഹ്ലി മത്സരത്തില്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷ സജീവമാക്കി. 93 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സറുകളും ഉള്‍പ്പെടെയാണ് കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സിക്‌സറിലൂടെയാണ് കോഹ്ലി മൂന്നക്കം തികച്ചത്.

ഏകദിനത്തില്‍ തന്റെ ഇരുപത്തിയേഴാം സെഞ്ച്വറിയാണ് കോഹ്ലി ഇന്ന് കുറിച്ചത്.

കോഹ്ലിക്ക് അര്‍ദ്ധ സെഞ്ച്വറിയുമായി മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ് മികച്ച പിന്തുണ നല്‍കിയപ്പോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 32 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 229 എന്ന നിലയിലാണ്. ആറുവിക്കറ്റുകള്‍ ശേഷിക്കെ 18 ഓവറില്‍ ഇന്ത്യക്ക് 122 റണ്‍സ് കൂടിവേണം. ജാദവ് 53 പന്തില്‍ 86 റണ്‍സുമായി കോഹ്ലിക്കൊപ്പം ക്രീസിലുണ്ട്.

63 റണ്‍സെടുക്കുന്നതിനിടയില്‍ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്ലി-ജാദവ് സഖ്യമാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും 166 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.

DONT MISS
Top