ആത്മഹത്യ ചെയ്യാനായി തീവണ്ടിക്ക് മുന്നിലേക്ക് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു; ദൃശ്യങ്ങള്‍ സിസിടിവിയില്‍ (വീഡിയോ)

വീഡിയോയില്‍ നിന്ന്

ആത്മഹത്യ ചെയ്യാനായി തീവണ്ടിക്ക് മുന്നിലേക്ക് എടുത്തു ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ റെയില്‍ വേസ്റ്റേഷനില്‍ ഉണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിയുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

തായ്‌ലാന്‍ഡിലാണ് സംഭവം. തായ്‌ലാന്‍ഡിലെ പെച്ചാബുറി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് 23-കാരനായ യുവാവ് പാഞ്ഞടുത്ത തീവണ്ടിയ്ക്ക് മുന്നിലേക്ക് തികച്ചും അപ്രതീക്ഷിതമായി എടുത്തു ചായിയത്. കിഴക്കന്‍ തായ്‌ലാന്‍ഡില്‍ നിന്നുള്ള വിരാചായ് നിസൈറാം എന്ന യുവാവിനെയാണ് മരണം സ്പര്‍ശിച്ച് പോയത്.

പാളത്തിലേക്ക് എടുത്തു ചാടിയ യുവാവിന്റെ ദേഹത്തു കൂടെ തീവണ്ടി കയറി ഇറങ്ങി എന്നാണ് ദൃശ്യങ്ങള്‍ കണ്ടാല്‍ തോന്നുക. എന്നാല്‍ യത്ഥാര്‍ത്ഥത്തില്‍ ഇയാള്‍ക്ക് ഒരു അപകടവും സംഭവിച്ചിരുന്നില്ല എന്ന് തുടര്‍ന്നുള്ള ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവും.

തീവണ്ടി പോയിക്കഴിഞ്ഞ ശേഷം പാളത്തില്‍ നിന്ന് ഇയാള്‍ മറുഭാഗത്തെ പ്ലാറ്റ്‌ഫോമില്‍ കയറി ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. മാനസികമായി വളരെയധികം സമ്മര്‍ദ്ദമനുഭവിക്കുന്നയാളാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഇയാള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍:

DONT MISS