കണ്ടവര്‍ പറയുന്നു, ‘കിടിലന്‍’; വിക്രമിന്റെ പുതിയ ചിത്രം ‘ധ്രുവ നച്ചത്തിരം’ ട്രെയിലര്‍

ധ്രുവ നച്ചത്തിരം

തമിഴിലെ സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ധ്രുവ നച്ചത്തിര’ത്തിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി. വിക്രമിനൊപ്പം അനു ഇമ്മാനുവലും എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ് മേനോനാണ്.

ചിത്രത്തിന്റെ രചനയും ഗൗതം മേനോന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ്.

ചിത്രത്തിലെ നായക കഥാപാത്രമായ ജോണിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. സ്‌പൈ ത്രില്ലര്‍ ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. നേരത്തേ സൂര്യയെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ തിരക്കഥയിലെഅഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഈ കൂട്ടുകെട്ട് നടന്നില്ല.

ടീസര്‍ കാണാം:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top