ജോജു ജോര്‍ജ്ജ് -വിനയ് ഫോര്‍ട്ട് ചിത്രം ‘കടംകഥ’യുടെ ടൈറ്റില്‍ വീഡിയോ പുറത്തിറങ്ങി

കടംകഥ

സെന്തില്‍ രാജന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കടംകഥ’യുടെ ടൈറ്റില്‍ വീഡിയോ പുറത്തിറങ്ങി. ഒരു മിനുറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

റോഷന്‍ മാത്യു, രഞ്ജി പണിക്കര്‍, തുടങ്ങിയവരാണ് ‘കടംകഥ’യിലെ മറ്റ് പ്രധാന താരങ്ങള്‍. സാദിഖ് അലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സന്തോഷ് വര്‍മ്മയും രചിക്കുന്ന വരികള്‍ക്ക് സംഗീതം പകരുന്നത് ദീപാങ്കുരനാണ്.

ഫിലിപ്പ് സിജിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഫൈസല്‍ അലി ക്യാമറയും, സൂരജ് ഇഎസ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ‘ലൈവ് ആക്ഷന്‍’ ആണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് കൈകാര്യം ചെയ്യുന്നത്.

DONT MISS
Top