കൃഷ്ണനായി ആമിര്‍ ഖാനും കര്‍ണ്ണനായി ഷാരുഖ് ഖാനും; വരുന്നു, രാജമൗലിയുടെ ‘മഹാഭാരതം’

എസ്എസ് രാജമൗലി

മഹാഭാരതത്തില്‍ നിന്നുള്ള കര്‍ണ്ണനും ഭീമനുമെല്ലാമാണ് മലയാള മണ്ണിലെ വെള്ളിത്തിരയിലെത്താന്‍ പോകുന്നതെങ്കില്‍ സാക്ഷാല്‍ മഹാഭാരതം തന്നെ ചലച്ചിത്രമാക്കാന്‍ ഒരുങ്ങുകയാണ് തെലുങ്കിലെ സൂപ്പര്‍ സംവിധായകനായ എസ്എസ് രാജമൗലി. 400 കോടി രൂപ മുതല്‍ മുടക്കിലാണ് രാജമൗലിയുടെ ‘മഹാഭാരതം’ അവതരിക്കുന്നത്.

നേരത്തേ മഹാഭാരതത്തിലെ ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന എംടി-മോഹന്‍ലാല്‍ ചിത്രം ‘രണ്ടാമൂഴ’ത്തിന്റെ ബജറ്റ് 600 കേടി രൂപയാണെന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അതു പോലെ തന്നെ കര്‍ണ്ണനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സംവിധായകന്‍ എസ്എസ് രാജമൗലി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഞ്ച് വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. മൂന്ന് ഭാഗമായിട്ടായിരിക്കും ‘മഹാഭാരതം’ വെളഅളിത്തിരയില്‍ എത്തുക.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറക്കും. ഇന്ത്യയിലെ പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. ചിത്രത്തിലെ കൃഷ്ണന്‍, കര്‍ണ്ണന്‍ എന്നീ വേഷങ്ങള്‍ ചെയ്യാന്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനും ഷാരുഖ് ഖാനും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top