‘നടി തൃഷ എയ്ഡ്‌സ് ബാധിച്ച് മരിച്ചു’; വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ ഇവര്‍

തൃഷ

ചെന്നൈ: തമിഴ് നടി തൃഷ എയ്ഡ്‌സ് ബാധിച്ച് മരിച്ചു എന്ന വ്യാജ വാര്‍ത്ത തമിഴകത്ത് പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നടി രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തൃഷ പ്രതിഷേധം ലോകത്തെ അറിയിച്ചത്.

ജെല്ലിക്കെട്ടിനെ എതിര്‍ത്തതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ തൃഷയ്‌ക്കെതിരെ വന്‍പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് തൃഷ മരിച്ചുവെന്ന വ്യാജ വാര്‍ത്ത ജെല്ലിക്കെട്ട് അനുകൂലികള്‍ പ്രചരിപ്പിച്ചത്.

തൃഷയുടെ ട്വീറ്റ്:

എന്നാല്‍ മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയാണ് ജെല്ലിക്കെട്ടിനെ എതിര്‍ത്തു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ഈ സംഘടനയുമായി തൃഷയ്ക്ക് ബന്ധമുണ്ട് എന്നതാണ് ജെല്ലിക്കെട്ട് അനുകൂലികളെ ചൊടിപ്പിച്ചത്. പെറ്റയുമായുള്ള ബന്ധം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും തൃഷ നേരിടുന്നുണ്ട്.

തൃഷയ്‌ക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ ചിത്രമായ ഗര്‍ജനൈയുടെ ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നിരുന്നു. സമൂഹമാധ്യമങ്ങളിലാണ് തൃഷയ്‌ക്കെതിരെ ശക്തമായ ആക്രമണം നടക്കുന്നത്. ഇക്കൂട്ടത്തിലാണ് എച്ച്‌ഐവി ബാധിച്ച് നടി മരിച്ചു എന്ന പോസ്റ്ററുകളും പ്രചരിച്ചത്.

എന്നാല്‍ താന്‍ ജെല്ലിക്കെട്ടിനെ എതിര്‍ത്തിട്ടില്ലെന്ന് നടി വ്യക്തമാക്കി. സ്ത്രീകളോട് അശ്ലീലം പറയുന്നതും സ്ത്രീകളെ മോശക്കാരികളാക്കി ചിത്രീകരിക്കുന്നതുമാണോ മഹത്തായ തമിഴ് സംസ്‌കാരമെന്ന് തൃഷ ചോദിച്ചു.

തൃഷയുടെ ട്വീറ്റ്:

DONT MISS
Top