സ്മാര്‍ട്ട് വാച്ചുകള്‍ കൊണ്ട് രോഗങ്ങളെയും അകറ്റിനിര്‍ത്താമെന്ന് പഠനം

സ്മാര്‍ട്ട് വാച്ചുകള്‍ സമയവും ശരീരചലനങ്ങളും അളക്കാനാണ് സാധാരണ ഉപയോഗിക്കുന്നത്, എന്നാല്‍ സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവര്‍ക്ക് മുന്‍കൂട്ടി ശരീരത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് അറിയാന്‍ കൂടി സാധിക്കുമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നത്.

സ്മാര്‍ട്ട് വാച്ച്, ബയോസെന്‍സര്‍ ഉപകരണങ്ങള്‍ ധരിക്കുന്നവര്‍ക്ക് ശരീരതാപനിലയിലും ഹൃദയമിടിപ്പിലും ഉണ്ടാകുന്ന ചെറിയ വ്യത്യാസത്തെപ്പോലും പെട്ടെന്ന്‍ കണ്ടുപിടിക്കാമെന്നും, അത് വഴി രോഗങ്ങളെക്കുറിച്ച് മുന്‍കൂട്ടി  അറിയാന്‍ സാധിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ മൈക്കിള്‍ സ്‌നയ്ഡര്‍ പറഞ്ഞു. 60 ആളുകളെ നീരിക്ഷിച്ചാണ് ഗവേഷണം നടത്തിയത്.

മൈക്കിള്‍ സ്‌നയ്ഡര്‍ വികസിപ്പിച്ചെടുത്ത ‘ചെയ്ഞ്ച് ഓഫ് ഹാര്‍ട്ട്’ എന്ന സോഫ്റ്റ്‌വെയര്‍ ആണ് ഇതിനു സഹായമാകുക. ശരീരതാപനിലയും ഹൃദയമിടിപ്പും സാധാരണ നിലയില്‍ നിന്ന് കൂടിയാല്‍ സ്മാര്‍ട്ട് വാച്ചിലെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമായ ‘ചെയ്ഞ്ച് ഓഫ് ഹാര്‍ട്ട്’  ശരീരത്തിലുണ്ടായ  വ്യത്യാസം കണ്ടുപിടിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഈ  സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ജലദോഷവും ചെറുപ്രാണികള്‍ മൂലം  വിഷമേല്‍ക്കുന്നതും കണ്ടുപിടിക്കാമെന്നും പഠനം പറയുന്നു.

DONT MISS
Top