ട്രോളന്മാർക്ക് പിന്നാലെ ഗൂഗിളും പറയുന്നു, മറ്റക്കരയിലെ ആ കോളേജിന്റെ പേര് ‘കോഴി ടോംസ് എഞ്ചിനീയറിംഗ് കോളേജാ’ണെന്ന്

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിനു പിന്നാലെ കേരളത്തിലെ കൂടുതല്‍ സ്വാശ്രയ കോളേജുകളിലെ ഭീകരാവസ്ഥകള്‍ പുറത്തു വരികയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിനകത്തും ഹോസ്റ്റലിനകത്തുമായി നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ദിനംപ്രതിയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഹോസ്റ്റല്‍ സന്ദ‍ര്‍ശിക്കാനെത്തുന്ന കോളേജ് ചെയര്‍മാനെതിരെ അടക്കം  കോട്ടയം ജില്ലയിലെ മറ്റക്കരയിലുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജിനെ പറ്റി ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ നവമാധ്യമങ്ങളിലടക്കം പ്രതിഷേധം ആളിക്കത്തുകയാണ്.

ടോംസ് കോളേജിനെതിരെ ട്രോള്‍ പ്രവാഹമാണ് തുടരുന്നത്. സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ടോംസ് കോളേജ്, നെഹ്‌റു കോളേജ്, വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ കോളേജുകള്‍ക്കെതിരെയുള്ള പരിഹാസങ്ങള്‍ സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ ഏറ്റുപിടിക്കുകയും ചെയ്തു. ട്രോളുകള്‍ക്ക് പിന്നാലെ ഗൂഗിള്‍ സേര്‍ച്ചില്‍ പോലും കോളേജിന്റെ പേര് പോലും മാറ്റിക്കഴിഞ്ഞിരിക്കുന്നു ചില സൈബര്‍ വിരുതന്മാര്‍. ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ ഇതിനോടകം തന്നെ കോഴി ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നാക്കി കഴിഞ്ഞു. കോളേജ് റിവ്യൂവില്‍ പരമാവധി ഏറ്റവും നെഗറ്റീവ് റിവ്യൂ കൊടുത്താണ് ചിലരുടെ പ്രതിഷേധം. സ്റ്റാര്‍ റിവ്യൂവില്‍ പൂജ്യം കൊടുക്കാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഒരു സ്റ്റാര്‍ കൊടുക്കുന്നുവെന്ന് പറയുന്നവരുമുണ്ട്.

മറ്റക്കര കോളേജില്‍ പെണ്‍കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ അപമാനം സഹിക്കേണ്ടി വരുന്നത് എന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍. ഫെയ്‌സ്ബുക്കിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ കോളേജിലെ കിരാത നടപടികളെ പരിഹസിച്ചു കൊണ്ടും അതിനെതിരെ പ്രതിഷേധിച്ചുകൊണ്ടും അനവധി പേരാണ് രംഗത്ത് വരുന്നത്. കോളേജിന്റെ ഫെയ്സ്ബുക്ക് പേജിലും പ്രതിഷേധങ്ങള്‍ പൊങ്കാല രൂപത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്.

രാത്രിയില്‍ ചെയര്‍മാന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തുന്നു എന്നാണ് പ്രധാന ആരോപണം. നിശാവസ്ത്രം ധരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടികളെ ഷാള്‍ ധരിക്കാന്‍ പോലും ഇയാള്‍ അനുവദിക്കാറില്ലത്രെ. മാത്രമല്ല, പെണ്‍കുട്ടികളോട് നിലത്തു നിന്ന് കടലാസും മറ്റും കുനിഞ്ഞ് എടുക്കാനും ഇദ്ദേഹം ആവശ്യപ്പൈറുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഫെയ്സ്ബുക്കിലെ പൊങ്കാല:

ട്രോള്‍ പ്രതിഷേധങ്ങളില്‍ ചിലത്:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top