ഇന്നോവ കാര്‍ പടികളിറക്കാന്‍ നോക്കിയപ്പോള്‍ കിട്ടിയ മുട്ടന്‍ പണി ഇപ്പോള്‍ നെറ്റില്‍ ഹിറ്റ്

വീഡിയോയില്‍ നിന്ന്

ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പ്രശസ്ത എംയുവിയാണ് ഇന്നോവ. ഈ വാഹനം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്നോവ ക്രിസ്റ്റയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരമായിരിക്കുന്നത്.

ഇന്നോവ പടികള്‍ ഇറക്കാന്‍ ശ്രമിച്ചാല്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ വേണ്ടി ഒരാള്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. പടികള്‍ ഓരോന്നായി പതുക്കെ ഇറക്കിയ ശേഷമാണ് വമ്പന്‍ പണി കിട്ടിയെന്ന് മനസിലായത്.

അവസാന പടി ഇറങ്ങിയ ശേഷം വണ്ടിയുടെ ബമ്പര്‍ നിലത്ത് ഇടിച്ച് നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് അബദ്ധം പറ്റിയതാണെന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും വീഡിയോ ഇപ്പോള്‍ നെറ്റില്‍ ഹിറ്റായിരിക്കുകയാണ്.

വീഡിയോ കാണാം:

DONT MISS