സ്‌കോച്ച് വിസ്‌കി ഇറക്കുമതിയില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളില്‍ ഇന്ത്യയും

പ്രതീകാത്മക ചിത്രം

ലണ്ടന്‍: സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ കണക്കുകള്‍ പുറത്തു വിട്ടിരിക്കുകയാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍ (എസ്ഡബ്ലുഎ). ഇവര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ നമ്മുടെ സ്വന്തം ഇന്ത്യയുമുണ്ട്.

അതുകൊണ്ട് തന്നെ അവര്‍ ഇന്ത്യയോട് നന്ദി പറയുകയും ചെയ്തു. 2013-ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ മാര്‍ക്കറ്റില്‍ ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. ഒരു വര്‍ഷം 41 ദശലക്ഷം സ്‌കോച്ച് വിസ്‌കി കുപ്പികളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

41 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. 90.9 ദശലക്ഷം കുപ്പികള്‍ ഇറക്കുമതി ചെയ്യുന്ന ഫ്രാന്‍സിനും 53.1 ദശലക്ഷം കുപ്പികള്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കയ്ക്കും പിന്നില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. കണക്കുകള്‍ പുറത്തു വന്നതോടെ രാജ്യത്തെ വിപണിയിലെ പരമാവധി സാധ്യതകള്‍ പഠിക്കാനായി സര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നാണ് സ്‌കോച്ച് വിസ്‌കി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം പകുതി വരെ മാത്രം 533 ദശലക്ഷം കുപ്പികളാണ് കയറ്റുമതി ചെയ്തത്. 3.1 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതിയില്‍ ഉണ്ടായ വര്‍ധനവ്.

DONT MISS
Top