ഹജ്ജ് സബ്സിഡിയെക്കുറിച്ച് പരിശോധിക്കാൻ ആറംഗ സമിതി; സബ്സിഡി ഒഴിവാക്കുന്നത് എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കും

ഫയല്‍ ചിത്രം

ദില്ലി: ഹജ്ജ് സബ്സിഡിയെക്കുറിച്ച്  പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതിയ്ക്ക് രൂപം നൽകി. ആറംഗ സമിതിയ്ക്കാണ് രൂപം നല്‍കിയത്. സബ്സിഡി ഒഴിവാക്കുന്നത് ഹജ്ജ് തീര്‍ത്ഥാടനത്തെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച്  സമിതി പരിശോധിക്കും.

ഹജ്ജ് സബ്‌സിഡി 10 വര്‍ഷംകൊണ്ട് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണം എന്ന് 2012 ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് ഹജ്ജ് സബ്‌സിഡിയെക്കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രന്യുനപക്ഷമന്ത്രാലയം ആറംഗങ്ങള്‍ അടങ്ങിയ സമിതിക്കു രൂപം നല്‍കിയത്.

പുതുതായി പ്രഖ്യാപിച്ച അഞ്ചുന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും, അവയ്ക്ക് നല്‍കുന്ന സര്‍ക്കാര്‍ സഹായത്തേയും കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്ററികാര്യാവകുപ്പ് സെക്രട്ടറി അഫ്‌സല്‍ അമാനുള്ളയുടെ അധ്യക്ഷതയില്‍ 11 അംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു.

ഈ സമിതിയില്‍ നിന്നുള്ള ആറുപേരെഉള്‍പ്പെടുത്തിയാണ് ഹജ്ജ് സബ്‌സിഡിയെക്കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ആറംഗ സമിതിക്കു രൂപം നല്‍കിയിരിക്കുന്നത്. അഫ്‌സല്‍ അമാനുള്ള തന്നെയാകും പുതിയ സമിതിയുടെയും അധ്യക്ഷന്‍.

സബ്‌സിഡി ഒഴിവാക്കുന്നത് ഹജ്ജ് തീര്‍ത്ഥാടനത്തെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് സമിതി പരിശോധിക്കും. ഇന്ത്യക്ക് അനുവദിക്കുന്ന വാര്‍ഷിക ഹജ്ജ് ക്വാട്ടയില്‍ കഴിഞ്ഞദിവസം 34,500ന്റെ വര്‍ദ്ധനവ് സൗദിസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈവര്‍ഷം ഹജ്ജ് ക്വാട്ട 1,70,520 ആയി ഉയര്‍ന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top