ആഗ്രഹം സഫലമായി, ഞാനും ചരിത്രത്തിന്റെ ഭാഗം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നെറുകയിലാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫിഫ പുരസ്‌കാരം നേടിയതിലൂടെ ലോകത്തിനു മുന്നില്‍  ചോദ്യ ചിഹ്നമായിനിന്ന പല ചോദ്യങ്ങള്‍ക്കുമാണ് ക്രിസ്റ്റ്യാനോ സ്വയം ഉത്തരമായത്.

‘എനിക്കറിയാം ഞാനിപ്പോള്‍തന്നെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഇതെന്റെ ഏറ്റവും പ്രധാന ആഗ്രഹമായിരുന്നു. ഞാന്‍ കളിക്കാന്‍ തുടങ്ങിയ കാലത്ത് ഒരു പ്രധാന കളിക്കാരനാവുക എന്നതിനോടൊപ്പം ഒരു താരമാകാനും ആഗ്രഹിച്ചിരുന്നു. സ്ഥിരതയുള്ള കളിക്കാരനായിരിക്കുക എന്നതും ഏറ്റവും പ്രധാനമാണ്’ ക്രിസ്റ്റ്യാനോ പറഞ്ഞു.

‘ഞാനത് നേടിയിരിക്കുന്നു. ഞാന്‍ നേടിയ ട്രോഫികളും റെക്കോര്‍ഡുകളും എനിക്കായി സംസാരിക്കും. ഇതുമൂലം  വലിയ അഭിമാനമാണ് എനിക്കുള്ളത്, അതിനാല്‍ ഭാവിയിലും ഇതുപോലതന്നെ സ്ഥിരതയോടെ മുന്നോട്ടുപോകാന്‍ ശ്രമിക്കുമെന്നും റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.

മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയതിന്റെ പിന്നാലെ ഫിഫയുടെ ഔദ്യോകിക വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മനസ്സുതുറന്നത്. ബാലന്‍ ഡിഓര്‍ പുരസ്‌കാരം നേടിയതിനുപിന്നാലെയാണ് മികച്ച താരത്തിനുള്ള ഫിഫ പുരസ്‌കാരവും ആരാധകരുടെ പ്രിയ സിആര്‍7 നേടിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top