‘ഇന്ത്യ ബിജെപിക്ക് സ്ത്രീധനമായി കിട്ടിയതല്ല, രാജ്യത്തിന്റെ മൊത്തം അവകാശം ആരെയും ഏല്‍പ്പിച്ചിട്ടില്ല’; കമലിനെ തീവ്രവാദിയെന്ന് വിളിച്ചവര്‍ക്ക് ഷാഫി പറമ്പിലിന്റെ മറുപടി

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍ രംഗത്ത്. ബിജെപിക്ക് സ്ത്രീധനമായി കിട്ടിയതല്ല ഇന്ത്യയെന്ന് ഷാഫി പറമ്പില്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് എന്ത് പറയണമെന്നും , എന്ത് ചിന്തിക്കണം, ഏത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം തുടങ്ങിയവ തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. അത് തീരുമാനിക്കേണ്ടത് ബിജെപിയല്ല.  ഇന്ത്യ ബിജെപിക്ക് സ്ത്രീധനമായി കിട്ടിയതല്ലെന്നും ഷാഫി പറഞ്ഞു.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ വിമര്‍ശിക്കുകയാണ് ബിജെപി ചെയ്യുന്നത്. ഇന്ത്യ പാകിസ്താനല്ല, ഇന്ത്യയെ പാകിസ്താനാക്കി മാറ്റാന്‍ ശ്രമിക്കരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇന്ത്യയുടെ മൊത്തവകാശം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനകീയമായ പ്രതിരോധം തീര്‍ക്കണം. ജനങ്ങള്‍ ജാതി, മത ഭേദമന്യെ ബിജെപിയുടെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നേരിടണമെന്നും ഷാഫി പറഞ്ഞു.

കമലിന് തീവ്രവാദബന്ധമുണ്ട്. അദേഹം രാജ്യംവിടണമെന്നും രാധാകൃഷ്ണന്റെ പ്രസ്ഥാവന. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും  രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍പ് എംടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 കേരളത്തിലെ ആക്രമണങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കാന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റിയാല്‍ മതിയെന്നും എഎന്‍ രാധാകൃഷ്ണന്‍ പറയുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പ്രചോദനം നല്‍കുന്നത് ചെഗുവേരയാണെന്നും അദേഹം ആരോപിച്ചു
DONT MISS
Top