മരുഭൂമിയില്‍ നിന്നും അജ്ഞാത കൈപ്പത്തി; അന്യഗ്രഹ ജീവികളുടേതെന്ന് ഗവേഷകര്‍

കണ്ടെടുത്ത കൈപ്പത്തി

അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള കഥകള്‍ പ്രചുരപ്രചാരം നേടിയവയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി ഇത്തരം കഥകളും സാക്ഷ്യങ്ങളും ധാരാളം പുറത്തുവരുന്നുമുണ്ട്. ഇപ്പോള്‍ പെറുവിലെ ഒരു മരുഭൂമിയില്‍നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ഒരുകൂട്ടം പരാനോര്‍മല്‍ ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്. പെറുവിലെ കസ്‌കോ എന്ന പ്രദേശത്താണ് ഈ മരുഭൂമി സ്ഥിത്‌ചെയ്യുന്നത്.

നൂറുകണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഒരു കൈപ്പത്തിയാണ് വാര്‍ത്തയ്ക്കാധാരം. മനുഷ്യന്റെ കൈപ്പത്തിയോട് സാമ്യമുണ്ടെങ്കിലും മനുഷ്യ കൈപ്പത്തിയേക്കാള്‍ നീളക്കൂടുതല്‍ വളരെ പ്രകടമാണ്. മാത്രമല്ല, മനുഷ്യ കൈപ്പത്തിയേക്കാള്‍ അസ്ഥികളുടെ എണ്ണവും കൂടുതലാണ്.

ഗവേഷണ സംഘത്തിലെ ഒരംഗമായ ബ്രിയാന്‍ ഫോയിര്‍സ്റ്റര്‍ പറയുന്നു ‘ഇതൊരു അന്യഗ്രഹ ജീവിയുടേതാണെന്ന് ഞങ്ങള്‍ കരുതുന്നു. മരുഭൂമിയിലെ ഒരു ഗുഹയില്‍നിന്നാണ് ഇത് കണ്ടെടുത്തത്. ഒരിക്കലും ഇതൊരു മനുഷ്യന്റേതല്ല’.

എന്തായാലും റേഡിയോ കാര്‍ബണ്‍ ടെസ്റ്റും ഡിഎന്‍എ ടെസ്റ്റും നടത്തി കൈപ്പത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.

DONT MISS
Top