ബാലന്‍സ് ചെയ്യേണ്ട, ഓടിക്കാന്‍ ആളും വേണ്ട; ഹോണ്ടയുടെ പുതിയ ബൈക്കിന്റെ വിശേഷങ്ങള്‍

ഹോണ്ടയുടെ പുതിയ സാങ്കേതിക വിദ്യ

പുതുമകള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ജപ്പാനീസ് കമ്പനിയായ ഹോണ്ട. ലാസ് വേഗാസില്‍ നടക്കുന്ന ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സിഇഎസ്) ഹോണ്ട അവതരിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഹോണ്ട ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്.

റൈഡ് അസിസ്റ്റ് എന്നാണ് പുതിയ സാങ്കേതിക വിദ്യയുടെ പേര്. കമ്പനി സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇത്. ഇതുപയോഗിക്കുന്ന ബൈക്കാണ് ഹോണ്ട ലാസ് വേഗസില്‍ അവതരിപ്പിച്ചത്.

വണ്ടി ഓടിക്കുന്നയാളുടെ ഇഷ്ടത്തിന് മാറ്റാവുന്ന തരത്തില്‍ രണ്ട് മോഡുകളാണ് ഉള്ളത്. നോര്‍മല്‍ മോഡില്‍ സാധാരണ ബൈക്ക് പോലെ ഓടിക്കാമെങ്കില്‍ ബാലന്‍സ് മോഡില്‍ വണ്ടി സ്വയം ബാലന്‍സ് ചെയ്ത് നില്‍ക്കും. ബൈക്കിന്റെ ഫ്രണ്ട് ഫോര്‍ക്ക് മുന്നിലേക്ക് നീണ്ട് വീല്‍ ബേസ് വര്‍ധിച്ച് വണ്ടിക്ക് ബാലന്‍സ് നല്‍കും.

എന്നാല്‍ മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാവുകയുള്ളു. അസിമോ റോബോട്ടിലും യൂണികബ് ഇലക്ട്രിക് മൊബിലിറ്റി സ്‌കൂട്ടറിലും അവതരിപ്പിച്ച ബാലന്‍സിംഗ് സിസ്റ്റത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ച ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്.

എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബൈക്കുകളില്‍ വിപണിയിലെത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഹോണ്ട പുറത്ത് വിട്ടിട്ടില്ല. നേരത്തേ ബിഎംഡബ്ലു സ്വയം ബാലന്‍സ് ചെയ്യുന്ന വിഷന്‍ നെക്സ്റ്റ് 100 കണ്‍സെപ്റ്റ് ബൈക്കിന്റെ ആദ്യരൂപം അവതരിപ്പിച്ചിരുന്നു.

DONT MISS
Top