ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൈയ്യൊപ്പിട്ട ജേഴ്സി; നരേന്ദ്ര മോദിക്ക് പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയുടെ സ്നേഹസമ്മാനം

പ്രധാനമന്ത്രി നരേന്ദ്രമോദി ജേഴ്‌സിയുമായി

ദില്ലി : സമകാലീന ഫുട്‌ബോളില്‍ മെസ്സിക്കോപ്പം എന്നും ചേര്‍ത്തു പറയുന്ന പേരാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസ്സി കൂടുതല്‍ തവണ ലോക ഫുട്‌ബോളര്‍ അവാര്‍ഡ് നേടിയിട്ടുണ്ടെങ്കിലും തന്റെ വേഗവും മിന്നല്‍ ഷോട്ടുകളും കൊണ്ട് ക്രിസ്റ്റ്യാനോ ലോകമെമ്പാടും നിരവധി ആരധകരെ നേടിയിട്ടുണ്ട്. റൊണാള്‍ഡോയുടെ കൈയോപ്പോടു കൂടിയ ജേഴ്‌സി സ്വന്തമാക്കുവാനുള്ള അവസരം ലഭിച്ചത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്.

ഇന്ത്യ സന്ദര്‍ശിക്കുന്ന പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റയാണ് മോദിക്ക് സമ്മാനമായി ജേഴ്‌സി നല്‍കിയത്. കായിക രംഗത്ത് വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യയ്ക്ക് ലോകോത്തര ഫുട്‌ബോളില്‍ മികച്ചു നില്‍ക്കുന്ന പോര്‍ച്ചുഗീസുമായുള്ള സൗഹൃദം വളരെയധികം സംഭാവനകള്‍ നല്‍കുന്നതിന് ഇടയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

കായിക രംഗത്തിന്റെ വികസനത്തിനായി പോര്‍ച്ചുഗീസുമായി ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു. പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റയ്ക്ക് അദ്ദേഹത്തിന്റെ പിതാവ് ഒര്‍ലാന്‍ഡോ ഡ കോസ്റ്റ എഴുതിയ പോര്‍ച്ചുഗല്‍ നോവലിന്റെ പരിഭാഷയാണ് മോദി സമ്മാനമായി നല്‍കിയത്. തന്റെ പൂര്‍വികര്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്നും അങ്ങനെയുള്ള രാജ്യവുമായി എഴ് കരാറുകളില്‍ ഒപ്പുവെയ്ക്കുവാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top