ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിന്; കിരീടനേട്ടം  ആന്‍ഡി മറെയുടെ വിജയക്കുതിപ്പിന് വിരാമമിട്ട് 

നൊവാക് ദ്യോകോവിച്ച്

ദോഹ: ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിന്. ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മറെയെ പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ചിന്റെ കിരീടനേട്ടം. അത്യന്തം വാശിയേറിയ കലാശപോരാട്ടത്തില്‍ 6-3, 5-7, 6-4 എന്ന സ്‌കോറിനാണ് ദ്യോകോവിച്ചിന്റെ വിജയം.

മുറെയ്ക്ക് എതിരേ ദ്യോക്കോവിച്ച് നേടുന്ന 25-ാം വിജയമാണിത്. എടിപി ടെന്നീസ് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി 28 വിജയം നേടിയ മറെയുടെ വിജയക്കുതിപ്പിനും തോല്‍വിയോടെ വിരാമമായി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ നേടിയ കിരീട വിജയം ദ്യോകോവിച്ചിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കഴിഞ്ഞവര്‍ഷം ആന്‍ഡി മറെയെ പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്.

DONT MISS
Top