ഇന്ത്യയ്ക്ക് പ്രിയം വാട്സ് ആപ്പ്; പുതുവത്സരത്തില്‍ വാട്സ് ആപ്പില്‍ വന്ന് നിറഞ്ഞത് 1400 കോടി സന്ദേശങ്ങള്‍

പുതുവത്സരത്തില്‍ 1400 കോടി സന്ദേശങ്ങളാണ് വാട്‌സ്ആപ്പിലൂടെ ഇന്ത്യന്‍ ജനത അയച്ചതെന്ന് റിപ്പോര്‍ട്ട്. അയച്ച സന്ദേശങ്ങളില്‍ 32 ശതമാനവും ഫോട്ടോ, ജി ഐ എഫ് ഇമേജ്, വീഡിയോ, വോയ്‌സ് മെസേജുകള്‍ എന്നിവയാണ്.

അവസാനത്തെ കണക്ക് പ്രകാരം ദീപാവലിയില്‍ മാത്രം അയച്ച 800 കോടി സന്ദേശങ്ങളുടെ റെക്കോര്‍ഡാണ് പുതുവര്‍ഷം പ്രമാണിച്ച് ഇപ്പോള്‍ മറികടന്നത്. ഇന്ത്യയില്‍ 160 മില്ല്യന്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് വാട്‌സ് ആപ്പ് അവകാശപ്പെടുന്നത്. ഈ അവസരത്തില്‍ വാട്‌സ് ആപ്പില്‍ അയച്ച മൊത്തം സന്ദേശത്തില്‍ 3.1 ബില്ല്യണ്‍ ചിത്രങ്ങളും 700 മില്ല്യന്‍ ജി ഐ എഫ് ഇമേജുകളും 610 മില്ല്യന്‍ വീഡിയോകളും അടങ്ങിയിട്ടുണ്ട്. പുതിയതായി വാട്‌സ് ആപ്പ് അവതരിപ്പിച്ച സംവിധാനത്തിലൂടെയാണ് ജി ഐ എഫ് ഇമേജുകള്‍ വാട്‌സ് ആപ്പിലൂടെ അയക്കാന്‍ സാധിക്കുന്നത്. ഈ സംവിധാനത്തിലൂടെ കൂടുതല്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യാനാകും. ഇതുമൂലം ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാതെ വീഡിയോകള്‍ കാണാനും സാധിക്കും.

ഡിസംബര്‍ 31 കൂടി ആന്‍ഡ്രോയിഡ്, ഐ ഒ എസ്, വിന്‍ഡോസ് ഫോണുകളില്‍ വാട്‌സ് ആപ്പിന്റെ പഴയ പതിപ്പ് അവസാനിപ്പിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top