‘യുഎസില്‍ നിര്‍മ്മിക്കുക, അല്ലെങ്കില്‍ ഭീമമായ അതിര്‍ത്തി നികുതി അടയ്ക്കുക’; ടൊയോട്ടയ്ക്ക് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍: ജപ്പാനീസ് വാഹന നിര്‍മ്മാണ കമ്പനിയായ ടൊയോട്ടയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ്. അമേരിക്കന്‍ വിപണിയിലേക്കുള്ള കൊറോള കാറുകള്‍ നിര്‍മ്മിക്കുന്നതിനായി മെക്‌സിക്കോയില്‍ പുതിയ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെയാണ് ട്രംപ് രംഗത്ത് വന്നത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

പുതിയ നിര്‍മ്മാണ കേന്ദ്രം അമേരിക്കയ്ക്കുള്ളില്‍ തന്നെ ആരംഭിക്കണം എന്നാണ് ട്രംപ് പറയുന്നത്. തീരുമാനം പുന:പരിശോധിക്കുന്നില്ല എങ്കില്‍ ഭീമമായ അതിര്‍ത്തി നികുതി അടയ്‌ക്കേണ്ടിവരും എന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. നേരത്തേ ജിഎം മോട്ടോഴ്‌സിനും ഫോര്‍ഡിനും സമാനമായ മുന്നറിയിപ്പ് ട്രംപ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഫോര്‍ഡ് മെക്‌സിക്കോയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചു.

എന്നാല്‍ മെക്‌സിക്കോയിലെ കാര്‍ നിര്‍മ്മാണ ശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും എന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. പുതിയ പ്ലാന്റ് തുടങ്ങുമ്പോള്‍ അമേരിക്കയിലെ കാര്‍ നിര്‍മ്മാണം അവസാനിപ്പിക്കുകയോ തൊഴിലാളികളെ ഒഴിവാക്കുകയോ ഇല്ല. മികച്ച സേവനം നല്‍കാനും വിപണി സാധ്യത കൂടുതല്‍ മെച്ചപ്പെടുത്താനുമായി ട്രംപ് ഭരണകൂടവുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും ടൊയോട്ട അറിയിച്ചു.

ട്രംപിന്റെ ട്വീറ്റ്:

DONT MISS
Top