പ്രണയം മിഥ്യയാണ്; കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതില്‍ ഏറ്റവും സന്തോഷം; ഹൃത്വിക് മനസ് തുറക്കുന്നു

ഹൃത്വിക് റോഷന്‍ (ഫയല്‍ചിത്രം)

ഷാരൂഖ് ഖാന്റെ റയീസും ഹൃത്വിക് റോഷന്റെ കാബിലും ഒരുമിച്ച് തീയറ്ററില്‍ എത്തുമ്പോള്‍ തീപ്പാറും പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ തിരക്കുകളില്‍ നിന്ന് മാറി കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ദിവസങ്ങളിലാണ് ഞാന്‍ വളരെ സന്തുഷ്ട്ടനാകാറുള്ളതെനാണ് ഹൃത്വിക് പറയുന്നത്.

ഇന്ത്യക്കാര്‍ ലോകോത്തര താരമെന്ന നിലയില്‍ എന്നെ കാണുമ്പോള്‍ ഞാന്‍ അഭിമാനിക്കുകയാണ്. ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും എന്നെ ഇങ്ങനെ വിളിക്കുമ്പോല്‍ പിന്നെ ഹോളിവുഡില്‍ അഭിനയിക്കേണ്ട കാര്യമില്ല. പ്രിയങ്ക ചോപ്ര ഹോളിവുഡില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രിയങ്ക വളരെ കഴിവുള്ള നടിയാണ്. അവരില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്ന ഞാന്‍ അവരുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, ഹൃത്വിക് പറഞ്ഞു. ഷാരൂഖ് ഖാന്‍ എന്തുകൊണ്ട് ഹോളിവുഡില്‍ തന്റെ ഭാഗ്യം പരീക്ഷിക്കുന്നില്ല എന്ന് ചോദിച്ചാല്‍ അവിടെ അഭിനയിക്കുന്നതിലൂടെ അദ്ദേഹത്തിന്നേട്ടമുണ്ടാകണമെന്നില്ല. ചിലപ്പോള്‍ അദ്ധേഹത്തിന്റെപ്രധാന ലക്ഷ്യം നിറവേറ്റപ്പെടുന്നത് ബോളിവുഡില്‍ മികച്ച സിനിമ ചെയ്യുന്നതിലൂടെയാകാം, ഹൃത്വിക് പറഞ്ഞു. കാബിലും റയീസും ഒരേ ദിവസം തന്നെയാണ് റീലിസ് ചെയ്യുന്നത്. ജനുവരി 25 അല്ലാതെ മറ്റൊരു അനുയോജ്യ തീയതി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഞാനും ഷാരൂഖും കൂട്ടുകാരാണ്. ഫ്രണ്ടസ്ഷിപ്പും ബിസിനസ്സും രണ്ടാണ്. അതുകൊണ്ട് ഞങ്ങള്‍ എന്നും കൂട്ടുകാരായിരിക്കുകയും ചെയ്യും’ ഹൃത്വിക് പറഞ്ഞു.

സാങ്കേതികവിദ്യയുടെ അധികം സഹായമില്ലാതെ ചെയ്ത ഈ കഥാപാത്രത്തോട് തികഞ്ഞ സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. അത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. ഇതിലെ കഥാപാത്രത്തിലൂടെ എനിക്ക് കൂടുതല്‍ പഠിക്കാനും പുതിയ അനുഭവം ആസ്വദിക്കാനും സാധിച്ചു. ഈ സിനിമയില്‍ എന്റെ നായികയായി അഭിനയിച്ച യാമി ഗൗതം അവരുടെ കഥാപാത്രത്തോട് തികച്ചും നീതി പുലര്‍ത്തിയിട്ടുണ്ട്. യാമി ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം യാഥാര്‍ത്ഥ്യമാവില്ലായിരുനെന്നും അദ്ദേഹം പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞു.

ഞാന്‍ എന്റെ മക്കള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നതെന്തും സാധിച്ചുകൊടുക്കും. പക്ഷെ അതില്‍ നിന്ന് ഉണ്ടാകുന്ന നല്ലതിനെക്കുറിച്ചും മോശമാകുന്നതിനെക്കുറിച്ചും അവരോട് പറയാറുണ്ട്. അവര്‍ അവരുടെ സ്വന്തം പാതയിലാണ് സഞ്ചരിക്കുന്നത്, അതിലുള്ള കയറ്റത്തിലുടെയും ഇറക്കത്തിലുടെയും വീണ്ടും സഞ്ചരിക്കേണ്ടതും അവര്‍ തന്നെയാണ്. അവര്‍ എന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. എന്റെ വിജയമാകാതെ പോയ സിനിമയായ ‘മോഹന്‍ജോദാരോ’ കണ്ടിട്ട് മക്കള്‍ പറഞ്ഞത് നല്ല സിനിമയാണെന്നാണ്. കാബിലിന്റെ ട്രെയിലര്‍ കണ്ട അവര്‍ എനിക്ക് 10 ല്‍ 8.5 മാര്‍ക്ക് തന്നെന്നും ഹൃത്വിക് പറഞ്ഞു.

എന്റെ അച്ഛനായ രാകേഷ് റോഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൃത്വിക് എല്ലാം തികഞ്ഞ മകനാണെന്നാണ് അദ്ദേഹം പറയുന്നത്. അച്ഛന്‍ ഫിറ്റ്‌നസിനുവേണ്ടി എല്ലാ ദിവസവും കഷ്ട്‌പ്പെടാറില്ല. അടുത്ത ദിവസമാകട്ടെ എന്ന് പറയും ഹൃത്വിക് കൂട്ടിച്ചേര്‍ത്തു. പ്രണയം ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. പ്രണയം മിഥ്യയാണ്. ഒന്നുമില്ലെങ്കിലും അതിന്റെ അനുഭവം നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. റൊമാന്‍സിന് അല്ലാതെ വേറൊരു സ്‌നേഹത്തിന് അവിടെ സ്ഥാനമില്ല. അപ്പോഴത് മിഥ്യയാകാതെ, യാഥാര്‍ത്ഥ്യമാകുന്നെന്നും ഹൃത്വിക് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top