അമേരിക്കയിലെ ഫ്ലോറിഡ വിമാനത്താവളത്തില്‍ വെടിവെയ്പ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, അക്രമി പൊലീസ് പിടിയില്‍

ഫ്‌ളോറിഡ:  അമേരിക്കയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ എയര്‍പോര്‍ട്ടില്‍  തോക്കുധാരി നടത്തിയ വെടിവെയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എയര്‍പോര്‍ട്ടിലെ ബാഗേജ് ക്ലെയിം ഏരിയയിലാണ് സംഭവം നടന്നത്.  അക്രമി തുടര്‍ച്ചയായി ആള്‍ക്കൂട്ടത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു. അക്രമിയെ പൊലീസ് പിടികൂടി. അക്രമി ഒറ്റയ്ക്കായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കന്‍ പൗരനായ സാന്ററിയാഗോ എസ്‌റ്റെബന്‍ റൂയിസ് എന്ന 26 കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്നും യു.എസ്സ് മിലിട്ടറി ഐഡി കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.

ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. ഇയാള്‍ മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണെന്നും സംശയമുണ്ട്.  ആക്രമണത്തിന്  മുന്‍പ് അക്രമി ശാന്തനായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

DONT MISS
Top