അതിവേഗ വിവരകൈമാറ്റത്തിന് വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

പ്രതീകാത്മക ചിത്രം

ബീജിങ്ങ് : വാര്‍ത്താവിനിമയ സാങ്കേതിക രംഗത്ത് സുപ്രധാന ചുവടുവെയ്‌പ്പെന്നു ചൈന കരുതുന്ന ഉപഗ്രഹം സിചാങ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ഇന്നലെ രാത്രിയോടെ വിക്ഷേപിച്ചു. ലോങ് മാര്‍ച്ച് – 3 ബി എന്ന ഉപഗ്രഹ വാഹിനിയാണ് ഭ്രമണപദത്തില്‍ ഉപഗ്രഹത്തെ എത്തിക്കുവാന്‍ സഹായിച്ചത്. വ്യത്യസ്ഥ ഫ്രീകന്‍സികളിലായി അതിവേഗ വിവരകൈമാറ്റത്തിന് ഈ ഉപഗ്രഹം സഹായകമാകും. കഴിഞ്ഞ വര്‍ഷം വിക്ഷേപിക്കുവാനിരുന്ന ഉപഗ്രഹം ഈ വര്‍ഷാദ്യത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു

ഈ വര്‍ഷം 30 ബഹിരാകാശ വിക്ഷേപണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും അവ ചൈനയുടെ എറ്റവും വലിയ ഉപഗ്രഹവാഹിനിയായ ലോങ് മാര്‍ച്ച് 5 ന്റെ സഹായത്തോടു കൂടി ഭ്രമണപദത്തിലെത്തിക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചൈനീസ് ബഹിരാകാശ കേന്ദ്രം അറിയിച്ചു. ഈ ഉപഗ്രഹ വാഹിനിയുടെ ഉദ്ഘാടനം ചൈനയിലെ ഹൈനാന്‍ പ്രവിശ്യയില്‍ വച്ചാണ് നടത്തപ്പെട്ടത്. 2018 ല്‍ ചാന്ദ്ര പരിവേഷണവും ചൊവ്വാ ദൗത്യവും ചൈനയുടെ അജന്‍ഡയിലുണ്ടെന്ന് ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചു.

DONT MISS
Top