ടാറക് എല്‍ അയ്‌സമി വെനസ്വേല വൈസ് പ്രസിഡന്റ്

ടാറക് എല്‍ അയ്‌സമികാരക്കാസ് : വെനസ്വേലയുടെ വൈസ് പ്രസിഡന്റായി ടാറക് എല്‍ അയ്‌സമിയെ നിയമിച്ചു. പ്രസിഡന്റ് നിക്കോളസ് മഡുറോയാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിയം-ഓയില്‍ വകുപ്പ് മന്ത്രിയെ പുറത്താക്കിയ മഡുറോ മന്ത്രിസഭയില്‍ അഴിച്ചുപണിയും നടത്തിയിട്ടുണ്ട്.

നേരത്തെ ഹ്യൂഗോ ഷാവേസ് മന്ത്രിസഭയില്‍ 2008 മുതല്‍ 2011 വരെ ആഭ്യന്തര മന്ത്രിയായിരുന്ന അയ്‌സമി ഇപ്പോള്‍ വടക്കന്‍ സംസ്ഥാനമായ അരാഗ്വയുടെ ഗവര്‍ണറാണ്. 43 കാരനായ എല്‍ അയ്‌സമിയ്ക്ക് 2019 വരെ പദവിയില്‍ തുടരാനാകും. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ വക്താവായ അദ്ദേഹം മഡുറോയുടെ പിന്‍ഗാമിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എണ്ണ വിലയിടിവിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് പെട്രോളിയം-ഓയില്‍ വകുപ്പ് മന്ത്രിയായിരുന്ന എല്‍ജിയോ ഡെല്‍പിനോയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. നെല്‍സണ്‍ മാര്‍ട്ടിനസ്സാണ് പുതിയ പെട്രോളിയം-ഓയില്‍ വകുപ്പ് മന്ത്രി.

സാമ്പത്തിക ശാസ്ത്രജ്ഞനായ രമോണ്‍ ലോബോയെ പുതിയ ധനകാര്യമന്ത്രിയായും നിയമിച്ചിട്ടുണ്ട്. എക്കണോമിക് അതോറിട്ടിയുടെ വൈസ് പ്രസിഡന്റായും ലോബോയെ നിയമിച്ചിട്ടുണ്ട്. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റംഗമാണ് നിലവില്‍ ലോബോ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top