‘മഹാനടി’യായി ജീവചരിത്രം പറയുവാന്‍ കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷ്

അന്യഭാഷ ചിത്രങ്ങളിലും തിരക്കിലാകുകയാണ് മലയാള താരം കീര്‍ത്തി സുരേഷ്. നാഗ് അശ്വന്‍ സംവിധാനം ചെയ്യുന്ന ”മഹാനടി” എന്ന തെലുങ്കു ചിത്രത്തിനായി തയ്യാറെടുക്കുകയാണ് താരമിപ്പോള്‍.ദേശീയ അവാര്‍ഡ് ജേതാവായ നടി സാവിത്രിയുടെ ജീവചരിത്രം പറയുന്ന ചിത്രം കീര്‍ത്തിയുടെ കരിയറിലെ വഴിത്തിരിവ് തന്നെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സായി മാധവ് തിരക്കഥയെഴുത്തുന്ന ചിത്രം തമിഴ്, തെലുങ്കു ഭാഷകളിലാണ് അണിയിച്ചൊരുക്കുന്നത്. ഒട്ടുമിക്കഭാഷകളിലും അഭിനയിച്ചിട്ടുള്ള സാവത്രി 1973ല്‍ തൃപ്രയാര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചുഴി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

നിത്യാ മേനോനെ ആദ്യം നായികയാകാന്‍ പരിഗണിച്ചിരുന്ന സംവിധായകന്‍ പിന്നീട് കീര്‍ത്തിയെ തിരഞ്ഞെടുക്കുകയായിരുന്നു. സാമന്തയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്.

DONT MISS
Top